എൽഡിഎഫ് കൺവീനറുമായി നടത്തിയ ചർച്ചയെ തുടർന്ന് എംപാനൽ ജീവനക്കാർ സമവായത്തിലേക്ക്. വിഷയം പരിഹരിക്കുമെന്ന് കൺവീനർ എ വിജയരാഘവൻ ഉറപ്പ് നൽകിയതായി എം പാനൽ കണ്ടക്ടർമാർ പറഞ്ഞു.
കോടതിയലക്ഷ്യം ഉണ്ടാകാതെ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചു. നിയമന്ത്രിയും ഗതാഗതമന്ത്രിയും ചേർന്ന് ചർച്ച ചെയ്ത് പ്രശ്ന പരിഹാരം കണ്ടെത്തുമെന്നും ചർച്ചയിൽ കൺവീനർ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ ക്ലിഫ് ഹൗസിലേക്ക് നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ചു. എന്നാൽ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി തീരുമാനമാകും വരെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരാനാണ് താൽക്കാലിക കണ്ടക്ടർമാരുടെ നീക്കം.