ETV Bharat / state

Mourning journey of oommen chandy | പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ ; ഉമ്മന്‍ ചാണ്ടിക്ക് തലസ്ഥാന നഗരത്തിന്‍റെ വിട

വിമാനത്താവളം മുതൽ ജഗതിയിലെ അദ്ദേഹത്തിന്‍റെ വസതിയായ പുതുപ്പള്ളി ഹൗസ് വരെ നിരവധിയിടങ്ങളിൽ പൊതുജനങ്ങളും കോൺഗ്രസ്‌ പ്രവർത്തകരും അന്തിമോപചാരം അർപ്പിക്കാനെത്തി

mourning journey  ommen chandy  thiruvananthapuram  ommen chandy death  ommen chandy cremation  ഉമ്മന്‍ ചാണ്ടി  അന്തിമോപചാരം  കോൺഗ്രസ്‌  തിരുവനന്തപുരം
mourning journey of ommen chandy | പ്രിയ നേതാവിനെ അവസാനമായി കാണാനെത്തിയത് ആയിരങ്ങള്‍; ഉമ്മന്‍ ചാണ്ടിക്ക് തലസ്ഥാന നഗരത്തിന്‍റെ വിട
author img

By

Published : Jul 18, 2023, 6:31 PM IST

mourning journey of ommen chandy | പ്രിയ നേതാവിനെ അവസാനമായി കാണാനെത്തിയത് ആയിരങ്ങള്‍; ഉമ്മന്‍ ചാണ്ടിക്ക് തലസ്ഥാന നഗരത്തിന്‍റെ വിട

തിരുവനന്തപുരം : ഉമ്മൻ‌ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപ യാത്രയിൽ പ്രിയ നേതാവിന് അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ. വിമാനത്താവളം മുതൽ ജഗതിയിലെ അദ്ദേഹത്തിന്‍റെ വസതിയായ പുതുപ്പള്ളി ഹൗസ് വരെ നിരവധിയിടങ്ങളിൽ പൊതുജനങ്ങളും കോൺഗ്രസ്‌ പ്രവർത്തകരും അന്തിമോപചാരം അർപ്പിക്കാനെത്തി. വിലാപ യാത്ര കടന്നുപോയ റോഡിന്‍റെ ഇരുവശത്തുമായി അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാൻ വീടുകൾക്ക് പുറത്തിറങ്ങി ജനങ്ങൾ കാത്തുനിന്നു.

വിമാനത്താവളത്തിൽ നൂറോളം പ്രവർത്തകരാണ് മുദ്രാവാക്യം വിളകളുമായി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം ഏറ്റുവാങ്ങിയത്. തുടർന്ന് വിലാപ യാത്ര കടന്നുപോകുന്ന പ്രധാന ജങ്ഷനുകളിലെല്ലാം ജനങ്ങൾ പൂക്കളുമായി കാത്തുനിന്നു. ഭാര്യ മറിയാമ്മ ഉമ്മൻ, മക്കൾ മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ, എം വിൻസെന്‍റ് എംഎൽഎ തുടങ്ങിയവർ ഉമ്മൻ‌ചാണ്ടിയോടൊപ്പം പ്രത്യേകം ഒരുക്കിയ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ തുടങ്ങി നിരവധി നേതാക്കൾ വിലാപ യാത്രയെ അനുഗമിച്ചു. പലയിടത്തും പൊലീസും നേതാക്കളും ശ്രമിച്ചിട്ടും ജനത്തിരക്ക് നിയന്ത്രിക്കാനായില്ല.

വിമാനത്താവളത്തിൽ നിന്ന് പുതുപ്പള്ളി ഹൗസിലേക്കുള്ള യാത്രയിൽ പലയിടത്തും വൈകാരികമായി ജനങ്ങൾ ആംബുലൻസ് കൈകാണിച്ച് നിർത്തി റീത്തുകളും പൂക്കളും അർപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം 2:50 ഓടെയാണ് ഉമ്മൻ‌ചാണ്ടിയുടെ ഭൗതിക ശരീരം ഡോമസ്‌റ്റിക് വിമാനത്താവളത്തിലെ കാർഗോ ഏരിയയിലെ ഗേറ്റ് നമ്പർ 10 വഴി പുറത്തേക്ക് കൊണ്ടുവന്നത്. സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധികളായി മന്ത്രിമാരായ വി ശിവൻകുട്ടിയും വി എൻ വാസവനും ഉണ്ടായിരുന്നു.

കൂടാതെ മുതിർന്ന നേതാക്കളായ കെ മുരളീധരൻ, സി പി ജോൺ, കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തമിഴ്‌നാട് പിസിസിയുടെ ട്രഷറർ റൂബി ആർ മനോഹരൻ, ഷിബു ബേബി ജോൺ, സിനിമ താരങ്ങളായ രമേഷ് പിഷാരടി, കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോൺഗ്രസ്‌ പ്രവർത്തകര്‍ നേതാക്കള്‍ തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങാനായി എത്തിയിരുന്നു. ബെംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്.

സംസ്‌കാരം വ്യാഴാഴ്‌ച : നാളെ (ജൂലൈ 19) രാവിലെ വിലാപയാത്രയായി തിരുവന്തപുരത്ത് നിന്നും മുൻ മുഖ്യമന്ത്രിയുടെ ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും. വൈകുന്നേരത്തോടെ കോട്ടയത്തെ തിരുനക്കര മൈതാനത്ത് മൃതദേഹം എത്തിച്ച ശേഷം പുതുപ്പള്ളിയിലെ അദ്ദേഹത്തിന്‍റെ വസതിയിലും പൊതുദര്‍ശനമുണ്ടാകും. ജൂലൈ 20ന് പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ വച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

also read: Oommen Chandy | ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത്, മുദ്രാവാക്യം വിളികളോടെ പ്രവർത്തകരും നേതാക്കളും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.