ETV Bharat / state

വെള്ളമില്ല: മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തു

author img

By

Published : Nov 14, 2019, 6:55 PM IST

കെട്ടിടം ഒഴിയുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിട ഉടമ പൈപ്പ് കണക്ഷൻ പൂട്ടിയതോടെയാണ് ജീവനക്കാര്‍ അവധി എടുത്തത്.

മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തു

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്തത് ജനങ്ങളെ വലച്ചു. മോട്ടോർ വാഹന വകുപ്പിന്‍റെ കഴക്കൂട്ടം ഓഫീസിലെ പതിനേഴ് ജീവനക്കാരാണ് ഒരുമിച്ച് അവധിയെടുത്തത്. ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ ഉടമസ്ഥൻ പൈപ്പ് കണക്ഷൻ പൂട്ടിയതോടെയാണ് ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുത്തതെന്ന് ജോയിന്‍റ് ആർ.ടി.ഒ അറിയിച്ചു.
പല തവണ ആവശ്യപ്പെട്ടിട്ടും കെട്ടിട ഉടമസ്ഥൻ പൈപ്പ് തുറക്കാൻ തയ്യാറായില്ലെന്നും ആര്‍.ടി.ഒ ആരോപിച്ചു. കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയതിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 3.30നാണ് കെട്ടിട ഉടമ പൈപ്പ് തുറന്നുകൊടുത്തത്. അപ്പോഴേക്കും ജീവനക്കാർ അവധിയെടുത്ത് വീട്ടിൽ പോയിരുന്നു.

കെട്ടിടം മാറാൻ നല്‍കിയ സമയം കഴിഞ്ഞിട്ടും ഒഴിയാത്തതാണ് പൈപ്പ് ലൈൻ പൂട്ടാൻ കാരണമെന്ന് കെട്ടിട ഉടമസ്ഥൻ അറിയിച്ചു. ഉടൻ തന്നെ കാട്ടായികോണത്തുള്ള പുതിയ കെട്ടിടത്തിലേക്ക് ആർ.ടി.ഒ ഓഫീസ് മാറ്റുമെന്ന് ജോയിന്‍റ് ആര്‍.ടി ഒ. സ്വപ്‌ന എസ്.പി അറിയിച്ചു.

Intro:കഴക്കൂട്ടം: മോട്ടോർ വാഹന വകുപ്പിൽ ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്തത് ജനങ്ങളെ വലച്ചു. മോട്ടോർ വാഹന വകുപ്പിന്റെ കഴക്കൂട്ടം ഓഫിസിലാണ് ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്തത്. കെട്ടിട ഉടമസ്ഥൻ വെള്ളത്തിന്റെ പൈപ്പ് കണക്ഷൻ പൂട്ടിയതാണ് ജീവനക്കാരാണ് കൂട്ടത്തോടെ അവധി എടുക്കാൻ കാരണം എന്നാണ് ജോയിന്റ് ആർ ടി ഒ അറിയിച്ചത്. 17 ജീവനക്കാരുള്ള ആഫീസിൽ ഒഴിഞ്ഞ കസേരകൾ മാത്രം. പല തവണ ആവശ്യപ്പെട്ടിട്ടും കെട്ടിട ഉടമസ്ഥൻ പൈപ്പ് കണക്ഷൻ തുറക്കാൻ തയ്യാറായില്ല. ഒടുവിൽ കഴക്കൂട്ടം പോലീസിൽ മോട്ടോർ വാഹന വകുപ്പ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 3.30 യോടു കൂടി കണക്ഷൻ തുറന്നു. അപ്പോഴേക്കും സ്ത്രീ ജീവനക്കാരടക്കം എല്ലാവരും അവധി എടുത്ത് വീട്ടിൽ പോയി . കെട്ടിട ഉടമസ്ഥനും ആർ ടി ഒ യും തമ്മിലുള്ള തർക്കമാണ് ഇത്തരത്തിൽ സംഭവിച്ചത്. ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിൽ വലഞ്ഞത് വാഹനസംബന്ധമായ വിവിധ ആവശ്യത്തിന് വന്ന ജനങ്ങൾ . കെട്ടിടം മാറാൻ സമയം കഴിഞ്ഞിട്ടും ഒഴിയാത്തത് കൊണ്ടാണ് പൈപ്പ് ലൈൻ പൂട്ടിയത് എന്ന് കെട്ടിട ഉടമസ്ഥൻ അറിയിച്ചു. ഉടൻ തന്നെ കാട്ടായികോണത്തുള്ള പുതിയ കെട്ടിടത്തിലേക്ക് ആർ ടി ഒ ആഫീസ്മാറുമെന്ന് ജോയിന്റ് ആർ ടി ഒ. സ്വപ്ന എസ് .പി അറിയിച്ചു.

ക്യാപ്ഷൻ: കഴക്കൂട്ടം ആർ ടി ഒ ആഫിസിൽ ജീവനക്കാരില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന കസേരകൾBody:.......Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.