തിരുവനന്തപുരം: ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള നിരക്ക് ഇരട്ടിയാക്കി. നിലവിലുള്ള 500 രൂപയില്‍ നിന്നു 1000 രൂപയായി ഉയര്‍ത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ഇതിന് പുറമേ കാര്‍ഡിനുള്ള തുക, സര്‍വീസ് നിരക്ക് എന്നിങ്ങനെ 260 രൂപ കൂടി നല്‍കണം. ഫലത്തില്‍ ഇനി മുതല്‍ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ് എടുക്കണമെങ്കില്‍ 1260 രൂപ നല്‍കണം.
ഫാന്‍സി നമ്പറുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം സ്‌മാര്‍ട് കാര്‍ഡിന് വേണ്ടിയാണ് 200 രൂപ ഈടാക്കുന്നതെങ്കിലും ഇപ്പോഴും ലാമിനേറ്റഡ് കാര്‍ഡുകള്‍ തന്നെയാണ് നല്‍കുന്നത്. എന്നാല്‍ 2021ല്‍ ലാമിനേറ്റഡ് കാര്‍ഡുകള്‍ മാറ്റി സ്‌മാര്‍ട്ട് കാര്‍ഡുകളാക്കുമെന്ന് മോട്ടോര്‍ വകുപ്പ് അറിയിച്ചു.