തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്ന പ്രമേയം നിയമസഭ ചർച്ച ചെയ്തു. ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് നിയമസഭ പ്രമേയം ചർച്ചയ്ക്ക് എടുത്തത്. ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ അധ്യക്ഷതയിലായിരുന്നു ചർച്ച. സ്പീക്കർക്ക് എതിരെയുള്ള പ്രമേയം ആയതിനാൽ ഡയസിൽ നിന്ന് ഇറങ്ങി താഴെ ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലാണ് സ്പീക്കർ പി ശ്രീരാമകൃഷണൻ ഇരുന്നത്. രാവിലെ പ്രമേയം ചർച്ചയ്ക്ക് എടുത്തപ്പോൾ തന്നെ എസ്.ശർമ്മ തടസവാദം ഉന്നയിച്ചിരുന്നു. വാർത്തകളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ പ്രമേയം പരിഗണിക്കരുതെന്ന് എസ്.ശർമ്മ ആവശ്യപ്പെട്ടു. സ്പീക്കർക്കെതിരെ ഇതുവരെ ഒരു കുറ്റവും തെളിഞ്ഞിട്ടില്ലെന്നും സംശയം കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരാൻ ആകില്ലെന്നും നിയമസഭയുടെ ചട്ടപ്രകാരം പ്രമേയം ചട്ടവിരുദ്ധമെന്നും എസ് ശർമ്മ പറഞ്ഞു.
നിയമസഭയുടെ ചട്ടപ്രകാരം സ്പീക്കറെ നീക്കണമെന്ന പ്രമേയം ചട്ടവിരുദ്ധമെന്ന് എസ് ശർമ്മ - പ്രമേയം ചട്ടവിരുദ്ധമെന്ന് എസ് ശർമ്മ
സ്പീക്കർക്കെതിരെ ഇതുവരെ ഒരു കുറ്റവും തെളിഞ്ഞിട്ടില്ലെന്നും സംശയം കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരാൻ ആകില്ലെന്നും നിയസഭയുടെ ചട്ടപ്രകാരം പ്രമേയം ചട്ടവിരുദ്ധമെന്നും എസ് ശർമ്മ പറഞ്ഞു.