തിരുവനന്തപുരം : 37 ദിവസം നീണ്ടുനിന്ന നവകേരള സദസില്‍ ലഭിച്ചത് ആറ് ലക്ഷത്തിലേറെ പരാതികള്‍. മലപ്പുറം (80885) ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. പാലക്കാട് (61204) കൊല്ലം (50938), തൃശ്ശൂര്‍ (54260) ജില്ലകളാണ് തൊട്ടു പുറകില്‍ (Navakerala Sadas Total Complaints).
എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ കൂടിയാണ് ഇനി നവകേരള സദസ് നടക്കാനുള്ളത്. ജനുവരി ഒന്നിന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലും സദസ് നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് ഈ മണ്ഡലങ്ങളുടെ സദസ് മാറ്റിവച്ചത്. ഇതുകൂടി പൂര്‍ത്തിയാക്കിയതിന് ശേഷമേ, പരാതികളുടെ ആകെ എണ്ണം കൃത്യമായി ലഭിക്കുകയുള്ളൂ.
Also Read: നവകേരള സദസ് തിരുവനന്തപുരത്ത് ; പ്രതിഷേധച്ചൂടില്‍ കേരളം
പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി: നവകേരള സദസില്‍ മികച്ച സുരക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ്. മര്‍ദ്ദന വീരന്മാര്‍ക്കാണ് സര്‍ക്കാര്‍ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ആരോപിച്ചു. സര്‍ക്കാരിന്‍റെ ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഹസന്‍ പറഞ്ഞു(Good Service Entry To Police For Service In Nava kerala Yatra).
നവകേരള സദസിന് മികച്ച സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്കാണ് പ്രത്യേക സമ്മാനം നല്‍കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്‍റേതാണ് നടപടി.
പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു എന്നാണ് എഡിജിപിയുടെ വിലയിരുത്തല്‍. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ്പിമാര്‍ക്കും ഡിഐജിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ നീക്കത്തിനെതിരെയാണ് യുഡിഎഫ് രംഗത്ത് എത്തിയത്.
യൂത്ത് കോണ്‍ഗ്രസുകാരെയും കെഎസ്‌യു പ്രവര്‍ത്തകരെയും എന്തിന് കെപിസിസി പ്രസിഡന്‍റിനെവരെ ആക്രമിച്ച പൊലീസാണ് സംസ്ഥാനത്തുള്ളത്. ഇത്തരത്തില്‍ മര്‍ദ്ദക വീരന്മാരെ ആദരിക്കാനാണ് നീക്കമെങ്കില്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും ഹസന്‍ പ്രതികരിച്ചു.