തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നും ബുധനാഴ്‌ച 250ഓളം പേർ ഇഞ്ചവിള അതിർത്തിയിൽ എത്തി. അതിൽ റെഡ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിന്നും എത്തിയ 30ഓളം പേരെ തിരുവനന്തപുരത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രാവിലെ എട്ട് മണിയോടെയാണ് ഇഞ്ചവിള അതിർത്തിയിൽ ആളുകൾ എത്തിതുടങ്ങിയത്.
തുടർന്ന് അതിർത്തിയിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. നോർക്ക പാസുകളുമായി എത്തിയ പലർക്കും ഇ-പാസുകൾ കയ്യിൽ ഇല്ലാതെ വന്നത് നീണ്ട നിരകളും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനും കാരണമായിട്ടുണ്ടെന്ന് താലൂക്ക് കോഡിനേറ്റർ ഡോ.ശിവകുമാർ പറഞ്ഞു. തിരക്ക് അവുഭവപ്പെട്ടതിനെ തുടർന്ന് അതിർത്തിയിലെ രണ്ടു ഭരണകൂടങ്ങളും തമ്മില്‍ ചർച്ച നടത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തെന്നും അദേഹം കൂട്ടിച്ചേർത്തു.