തിരുവനന്തപുരം: SABARIMALA PILGRIMAGE ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍. 5 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ശബരിമല ദര്‍ശനത്തിന് വെര്‍ച്യുല്‍ ക്യൂ ബുക്കിങ് ഒഴിവാക്കി. പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധനയും ആവശ്യമില്ല MORE CONCESSIONS.
ശബരിമലയിലേക്ക് കൂടുതല്‍ ഭക്തരെ അനുവദിക്കുന്നതിന്‍റെ ഭാഗമായാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. 18 വയസിനു താഴെയുള്ളവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വെര്‍ച്യുല്‍ ക്യൂ ബുക്ക് ചെയ്യാനും അനുമതി നല്‍കി. പത്ത് വയസിന് മുകളിലുള്ളവരെല്ലാം 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവായ സര്‍ട്ടിഫിക്കറ്റോ രണ്ട് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.
ശബരിമലയില്‍ കൂടുതല്‍ ഭക്തര്‍ക്ക് വെര്‍ച്യുല്‍ ക്യൂ അനുവദിക്കണമെന്നും വിരിവയ്ക്കാനുളള അനുമതി നല്‍കണമെന്നും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ കൂടുതല്‍ ഇളവുകള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.