ETV Bharat / state

Monsoon Updates Kerala | കാലവര്‍ഷം തിങ്കളാഴ്‌ചയോടെയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം - കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ്

തിങ്കളാഴ്ചയോടെ കാലവര്‍ഷം സജീവമാകുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഇന്ന് (27.05.2022) കാലവര്‍ഷമെത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍

Monsoon update Kerala  Monsoon expected to arrive within two days  Meteorological Department prediction  കാലവര്‍ഷം തിങ്കളാഴ്ചയോടെ  ഈ വര്‍ഷത്തെ മണ്‍സൂണ്‍  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ്  മഴ മുന്നറിയിപ്പ്
Monsoon update Kerala | കാലവര്‍ഷം തിങ്കളാഴ്ചയോടെ; കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
author img

By

Published : May 27, 2022, 3:04 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം രണ്ട് ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ചയോടെ കാലവര്‍ഷം സജീവമാകുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഇന്ന് (27.05.22) കാലവര്‍ഷമെത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്.

നിലവില്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കുകിഴക്കന്‍ അറബിക്കടലിലെ മേഖലകള്‍, മാലി ദ്വീപ് മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ പ്രദേശങ്ങളിലേക്ക് കാലവര്‍ഷം വ്യാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, ലക്ഷദ്വീപ് മേഖലകളില്‍ എത്തിച്ചേരും. കാറ്റ് അനുകൂലമായാല്‍ ഉടന്‍ കാലവര്‍ഷം കേരളത്തിന്റെ കരതൊടും. കാലവര്‍ഷത്തിന് മുന്നോടിയായി ഇന്ന് (വെള്ളി) സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.

Also Read: സംസ്ഥാനത്ത് ഞായറാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ വയനാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.