ETV Bharat / state

ഇങ്ങനെയൊരു ചിത്രം അത്യപൂർവം; തരംഗമായി മോഹന്‍ലാലിന്‍റെ കേരളീയം സെല്‍ഫി - Pinarayi Vijayan inaugurate Keraleeyam

Mohanlal s Keraleeyam selfie viral കേരളീയം പരിപാടിയിലെ മോഹന്‍ലാലിന്‍റെ സെല്‍ഫിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, കമല്‍ഹാസന്‍, ശോഭന തുടങ്ങിയവര്‍ മോഹന്‍ലാലിന്‍റെ സെല്‍ഫിയില്‍ ഇടംപിടിച്ചു.

Mohanlal s Keraleeyam selfie viral  Keraleeyam selfie viral  Pinarayi Vijayan inaugurate Keraleeyam  മുഖ്യമന്ത്രി മുതല്‍ കമല്‍ ഹാസന്‍ വരെ  അത്യപൂര്‍വ കാഴ്‌ചയില്‍ കേരളക്കര  തരംഗമായി മോഹന്‍ലാലിന്‍റെ കേരളീയം സെല്‍ഫി  മോഹന്‍ലാലിന്‍റെ കേരളീയം സെല്‍ഫി  കേരളീയം പരിപാടി  കേരളീയം പരിപാടി 2023  Pinarayi Vijayan inaugurate Keraleeyam  Mohanlal s viral selfie
Mohanlal s Keraleeyam selfie viral
author img

By ETV Bharat Kerala Team

Published : Nov 1, 2023, 1:59 PM IST

Updated : Nov 1, 2023, 6:03 PM IST

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്‍റെ കേരളീയം സെല്‍ഫി. സംസ്ഥാന സര്‍ക്കാറിന്‍റെ കേരളീയം പരിപാടിയിലെ മോഹന്‍ലാലിന്‍റെ സെല്‍ഫി അത്യപൂര്‍വ കാഴ്‌ചയായി മാറി. സിനിമ പ്രേമികള്‍ക്ക് മാത്രമല്ല, കേരളക്കരയ്‌ക്ക് ഒന്നാകെ തന്നെ ഈ കാഴ്‌ച കൗതുകവും അത്യപൂര്‍വവുമായി മാറി (Mohanlal s Keraleeyam selfie viral).

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌ത പരിപാടിയില്‍ (Pinarayi Vijayan inaugurate Keraleeyam) അതിഥിയായി എത്തിയ മോഹന്‍ലാല്‍ എടുത്ത സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ് (Mohanlal s viral selfie).

മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാല്‍ എന്നിവരെ കൂടാതെ മമ്മൂട്ടി, കമല്‍ഹാസന്‍, ശോഭന, സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്‍റണി രാജു, എകെ ശശീന്ദ്രന്‍ തുടങ്ങി മറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മോഹന്‍ലാലിന്‍റെ സെല്‍ഫിയില്‍ ഇടംപിടിച്ചു.

കേരള സംസ്ഥാന സര്‍ക്കാരിന്‍റെ കേരളീയം 2023 ഉദ്‌ഘാടന പരിപാടിയില്‍ അതിഥികളായി എത്തിയതായിരുന്നു താരങ്ങള്‍. ഈ കേരളപ്പിറവി ദിനത്തില്‍, കേരള തനിമയുള്ള വസ്‌ത്രങ്ങള്‍ ധരിച്ചാണ് താരങ്ങളെല്ലാം പരിപാടിയില്‍ പങ്കെടുത്തത്. ഇതിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.

തിരുവനന്തപുരത്തെ 42 വേദികളിലായി നവംബർ ഏഴ് വരെയാണ് ആഘോഷം. കല, സംസ്‌കാരം, വ്യവസായം, കാർഷികം തുടങ്ങി കേരളത്തിന്‍റെ വിവിധ മേഖലകളുടെ പ്രദർശന നഗരകളും മേളകളും കേരളീയത്തിന്‍റെ ഭാഗമായി ഉണ്ടാകും.

2016 മുതല്‍ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി കേരളീയം എന്ന വന്‍ പ്രചാരണ പരിപാടിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്.

തിരുവനന്തപുരത്തെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന തരത്തില്‍ എല്ലാ വര്‍ഷവും ഇനി മുതല്‍ കേരളീയം നവംബര്‍ 1 മുതല്‍ ഒരാഴ്‌ചക്കാലം ആഘോഷിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

അതേസമയം കേരളത്തെയും ആഗോള പ്രശംസ നേടിയ കേരള മാതൃകയെയും വാനോളം പുകഴ്ത്തി തെന്നിന്ത്യന്‍ താരം കമല്‍ഹാസന്‍. കേരളീയം ഉദ്ഘാടന വേദിയിലാണ് ഉലകനായകന്‍ മനസു തുറന്നത്. മലയാളത്തില്‍ നമസ്‌കാരം ചൊല്ലി പ്രസംഗമാരംഭിച്ചെങ്കിലും കേരളത്തെ കുറിച്ചുള്ള തന്‍റെ അഭിപ്രായം ലോകമറിയണമെങ്കില്‍ പ്രസംഗം ഇംഗ്ലീഷിലായിരിക്കണമെന്നും അതിനാല്‍ താന്‍ പ്രസംഗം ഇംഗ്ലീഷിലേക്ക് മാറ്റുകയാണെന്നും പറഞ്ഞ് അദ്ദേഹം പ്രസംഗം മുഴുവന്‍ ഇംഗ്ലീഷിലാക്കി.

തന്നെ സംബന്ധിച്ചിടത്തോളം കേരളം തികച്ചും പ്രത്യേകത നിറഞ്ഞ നാടാണ്. താന്‍ രണ്ട്‌ നിലകളിലാണ് അറിയപ്പെടുന്നത്. കലാകാരന്‍ എന്ന നിലയിലും രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും. ഈ രണ്ട്‌ രംഗങ്ങള്‍ക്കുമപ്പുറം പഠിക്കുന്നതിനും പ്രചോദനം ഉള്‍ക്കൊള്ളുന്നതിനുമാണ് താന്‍ കേരളത്തിലെത്തുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്‌ത കണ്ണും കരളും എന്ന മലയാള സിനിമയിലഭിനയിക്കുന്നതിനാണ് ഏഴുവയസുകാരനായ താന്‍ കേരളത്തിലെത്തുന്നത്. കേരളത്തിന്‍റെ സാസ്‌കാരിക പരിസരം സൃഷ്‌ടിക്കുന്നതില്‍ സിനിമ വ്യവസായത്തിന് നിര്‍ണായകമായ പങ്കാണുള്ളത്. സാമൂഹിക വിഷയങ്ങളെ അഭിമുഖീകരിക്കുന്ന മലയാള സിനിമകള്‍ക്ക് ലോകം മുഴുവന്‍ ആരാധകരെ സൃഷ്‌ടിക്കാന്‍ സാധിക്കുന്നുണ്ടെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

Also Read: അത്യപൂർവം ഈ സംഗമം; താരത്തിളക്കത്തിനൊപ്പം മുഖ്യനും സംഘവും

Last Updated : Nov 1, 2023, 6:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.