തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ കഴിഞ്ഞ 21 മുതൽ മാതൃകപെരുമാറ്റ ചട്ടം നിലവിൽ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. വട്ടിയൂർക്കാവ് തലസ്ഥാന നഗരിയിൽ ഉൾപ്പെടുന്നതിനാൽ പെരുമാറ്റ ചട്ടം മണ്ഡലത്തിൽ മാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് നാലിടങ്ങളിലും അതത് ജില്ലകളിൽ പെരുമാറ്റ ചട്ടം ബാധകമാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി 896 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. മഞ്ചേശ്വരം - 198, എറണാകുളം -135,അരൂർ - 183,കോന്നി - 212,വട്ടിയൂർക്കാവ് - 168.
ഏറ്റവും കൂടുതൽ പ്രശ്ന ബാധിത ബൂത്തുകളുള്ളത് മഞ്ചേശ്വരത്താണ്. 42 പ്രശ്നബാധിത ബൂത്തുകളാണ് ഇവിടെ ഉള്ളതെന്നും ടിക്കാറാം മീണ പറഞ്ഞു.