തിരുവനന്തപുരം: ട്വന്‍റി ട്വന്‍റി അധ്യക്ഷന്‍ സാബു എം ജേക്കബ് പൊതുവേദിയില്‍ നിരവധി തവണ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയതിനാലാണ് പരാതി നല്‍കിയതെന്ന് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍. താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് ട്വന്‍റി ട്വന്‍റി ജനപ്രതിനിധികളെ സാബു ജേക്കബ് വിലക്കുകയാണ്. കൂടാതെ ജാതീയമായി അധിക്ഷേപിക്കുന്ന പ്രസ്‌താവനകളും നടത്തുന്നു.
ഐക്കര പഞ്ചായത്തില്‍ കൃഷി ദിനാഘോഷത്തില്‍ വിളിച്ചു വരുത്തി പരസ്യമായി അപമാനിച്ചു. രാഷ്‌ട്രീയമായി അവഗണിക്കാം. വിളിച്ച് വരുത്തി അപമാനിച്ചത് ശരിയല്ല. ഇത് സാബു ജേക്കബിന്‍റെ നിര്‍ദേശത്തില്‍ നടന്നതാണ്.
ജാതിപ്പേര് വിളിച്ച് അപമാനിച്ചിട്ടില്ല. അങ്ങനെയൊരു പരാതി നല്‍കിയിട്ടില്ലെന്നും ശ്രീനിജന്‍ പറഞ്ഞു. ശത്രുതയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയാല്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. എസ്‌സിഎസ്‌ടി അതിക്രമണം തടയല്‍ നിയമത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. പരസ്യമായി വിലക്കുകയോ വിലക്കാന്‍ ആഹ്വാനം ചെയ്‌താലും ഈ വകുപ്പ് പ്രകാരം കേസെടുക്കാം.
നിരന്തര ആക്രമണം കൊണ്ടാണ് പരാതി. തനിക്കുള്ള നിയമ പരിരക്ഷ എടുക്കുക മാത്രമാണ് ചെയ്‌തത്. തന്‍റെ പരാതിയില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് പൊലീസ് കേസെടുത്തതെന്നും ശ്രീനിജന്‍ പ്രതികരിച്ചു. പി വി ശ്രീനിജന്‍റെ ജാതി അധിക്ഷേപ പരാതിയില്‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.