തിരുവനന്തപുരം: കിഫ്ബി പദ്ധതിയുടെ കരാറുകാരനെതിരെ വിര്‍ശനവുമായി ഭരണപക്ഷ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ നിയമസഭയില്‍. കുണ്ടറ-മുളവന-ചിറ്റൂര്‍-മണ്‍ട്രോ തുരുത്ത് റോഡിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട സബ്‌മിഷനിലാണ് കോവൂര്‍ കുഞ്ഞുമോന്‍ കിഫ്ബി കരാറുകാരനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
കരാറുകാരന്‍റെ നിസംഗത കാരണം റോഡ് പണി നടക്കുന്നില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ നിയമസഭയിൽ കുറ്റപ്പെടുത്തി. എംഎല്‍എ വിളിച്ചാല്‍ പോലും കരാറുകാരന്‍ ഫോണ്‍ എടുക്കാന്‍ കൂട്ടാക്കുന്നില്ല. പണമില്ലാത്ത കാരറുകാരന് കരാര്‍ കൊടുക്കരുത്. പദ്ധതിയിലെ കരാറുകാരനെ പുറത്താക്കണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ ആവശ്യപ്പെട്ടു.
കോവൂര്‍ കുഞ്ഞുമോന്‍ ഉന്നയിച്ച വിഷയം ശരിവച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരനെ നിയമപരമായി ഒഴിവാക്കുമെന്ന് സഭയെ അറിയിച്ചു. 2016-17 വര്‍ഷത്തെ കിഫ്ബി പദ്ധതിയിലാണ് റോഡ് പണി ആരംഭിച്ചത്. 35% പണി മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: കിഫ്ബി പദ്ധതികൾ; മെല്ലെപ്പോക്കിനെതിരെ കെബി ഗണേഷ് കുമാർ
കിഫ്ബി പദ്ധതിയിലൂടെയുള്ള നിര്‍മാണങ്ങള്‍ക്കെതിരെ നേരത്തെ ഭരണപക്ഷത്തു നിന്നുള്ള എംഎല്‍എ കെ.ബി ഗണേഷ് കുമാറും, എ.എന്‍ ഷംസീറും വിമര്‍ശനം ഉന്നയിച്ചിരുന്നു.