ETV Bharat / state

സിപിഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി : ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍, തീരുമാനിക്കേണ്ടത് പാര്‍ട്ടിയെന്ന് എം കെ മുനീര്‍ - മുസ്‌ലിം ലീഗ്

Muslim League participation in CPM Palestine solidarity rally: സിപിഎം റാലിയില്‍ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് എം കെ മുനീര്‍

CPM Palestine solidarity rally  Muslim League in CPM Palestine solidarity rally  MK Muneer on ET Mohammed Basheer statement  MK Muneer  ET Mohammed Basheer  സിപിഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി  ഇ ടി മുഹമ്മദ് ബഷീര്‍  എം കെ മുനീര്‍  പലസ്‌തീൻ ഐക്യദാർഢ്യ റാലി  മുസ്‌ലിം ലീഗ്  Muslim League
Muslim League participation in CPM Palestine solidarity rally
author img

By ETV Bharat Kerala Team

Published : Nov 3, 2023, 2:46 PM IST

തിരുവനന്തപുരം : ഈ മാസം 11ന് സി പി എം കോഴിക്കോട് നടത്തുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ മുസ്‌ലിം ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് എം കെ മുനീർ എം എൽ എ (MK Muneer on ET Mohammed Basheer's statement). പാർട്ടി ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുക. ആലോചനകൾക്ക് ശേഷം പാർട്ടി നേതൃത്വം കാര്യങ്ങൾ വ്യക്തമാക്കുമെന്നും എം കെ മുനീർ എം എൽ എ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പാർട്ടി ഇതുവരെ ആലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു (Muslim League participation in CPM Palestine solidarity rally).

സി പി എം റാലിയെ സ്വാഗതം ചെയ്യുന്നു. സി പി എമ്മിന്‍റെ ക്ഷണത്തിൽ തന്‍റെ അഭിപ്രായം പാർട്ടിക്കുള്ളിൽ പറയും. സി പി എം പരിപാടിയിൽ പങ്കെടുക്കേണ്ട എന്നതാണ് യു ഡി എഫ് തീരുമാനമെന്നും അത് എല്ലാവർക്കും ബാധകമാണെന്നും മുസ്‌ലിം ലീഗിന് അത്തരമൊരു താത്‌പര്യമുണ്ടോ എന്ന് അറിയില്ലെന്നുമുള്ള കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രതികരണത്തിന് മറുപടിയില്ല. ലീഗ് യു ഡി എഫിന് ഒപ്പം ആണ്.

ലീഗ് ഐക്യ ജനാധിപത്യ മുന്നണിയിൽ തന്നെ ആണ്. അത് സുധാകരൻ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. കോൺഗ്രസിന്‍റെ കാര്യങ്ങൾ പറയേണ്ടത് കോൺഗ്രസ് ആണെന്നും എം കെ മുനീർ കൂട്ടിച്ചേർത്തു.

പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സി പി എം ക്ഷണിച്ചാല്‍ മുസ്‌ലിം ലീഗ് പങ്കെടുക്കുമെന്ന് മുതിര്‍ന്ന ലീഗ് നേതാവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീറിന്‍റെ പ്രതികരണത്തിന്, മുസ്‌ലിം ലീഗ് കോൺഗ്രസിന്‍റെ തെറ്റായ വ്യാഖ്യാനങ്ങളെ തിരുത്തുന്നുവെന്നും ലീഗ് ചില കാര്യങ്ങളിൽ അന്തസുള്ള തീരുമാനം എടുക്കുന്നുവെന്നും ആയിരുന്നു സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍റെ മറുപടി. ഏത് പക്ഷത്ത് നിൽക്കുന്നു എന്ന് ചിന്തിക്കാറില്ല. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷ തീരുമാനങ്ങൾക്ക് അനുകൂലമായ സമീപനം ലീഗ് എടുക്കുന്നു. കോൺഗ്രസിന്‍റെ വെറുപ്പുണ്ടായിട്ടും സി പി എം റാലിയിൽ സഹകരിക്കുമെന്ന് പറയുന്നതിലൂടെ ലീഗ് നൽകുന്ന സന്ദേശം അതാണ്.

Also Read: യുദ്ധം പശ്‌ചിമേഷ്യയില്‍, 'കേരളത്തില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ ബോംബ്, പൊട്ടാതെ പിടിക്കാൻ ലീഗ്'

എം വി ഗോവിന്ദനുള്ള പിന്തുണയിലും ഗവർണറെ വിമർശിക്കുന്നതിലും അത് കണ്ടതാണ്. മുസ്‌ലിം ലീഗിന്‍റെ സമീപനം ശ്ലാഘനീയമാണ്. സി പി എമ്മിന്‍റെ റാലിക്ക് വരാൻ ഞങ്ങൾ തയാറാണ് എന്ന നിലപാടാണ് ലീഗിനുള്ളത്. ശക്തമായ രാഷ്ട്രീയ തീരുമാനം അവർ എടുത്തുകഴിഞ്ഞു. കോൺഗ്രസ് എടുക്കുന്ന സമീപനത്തെ ഒരുതരത്തിലും പിന്തുണയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് ലീഗെന്നും എ കെ ബാലൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.