തിരുവനന്തപുരം : വട്ടപ്പാറയിൽ നിന്ന് ഇന്നലെ (നവംബര്‍ 29) വൈകിട്ട് മുതൽ കാണാതായ വിദ്യാർഥികളെ കണ്ടെത്തി. വട്ടപ്പാറ എൽഎംഎസ് സ്‌കൂളിലെ വിദ്യാർഥികളായ സിദ്ധാർഥ് (13), ആദിത്യൻ (13), രജ്ഞിത്ത് എന്നിവരെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ഇവരെ കന്യാകുമാരിയിൽ നിന്നാണ് കണ്ടെത്തിയത് (Vattappara missing students found)
മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പൊലീസ് വിദ്യാർഥികളെ കണ്ടെത്തിയത്. സ്‌കൂളിൽ പോയ വിദ്യാർഥികൾ രാത്രി വൈകിയും എത്താത്തതിനെ തുടർന്നാണ് രക്ഷിതാക്കൾ പൊലീസിനെ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം സ്‌കൂളിലുണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർഥികളോട് രക്ഷിതാക്കളുമായി എത്താൻ അധ്യാപകർ നിർദേശിച്ചിരുന്നു. ഇതോടെയാണ് ഇവർ വീട് വിട്ടിറങ്ങിയതെന്നാണ് വിവരം (vattappara students found at kanyakumari)
യൂണിഫോമിന് പകരം ധരിക്കാനുള്ള വസ്ത്രങ്ങളും ഇവർ കരുതിയിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിദ്യാർഥികളെ കണ്ടെത്തിയത്.