ETV Bharat / state

മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരായി തിരിച്ചെത്തി, സര്‍ക്കാരിനെതിരെ പ്രതിഷേധം

കൊല്ലംകോട് സ്വദേശി ബെന്നി, പുതിയതുറ സ്വദേശികളായ ആന്‍റണി, യേശുദാസന്‍, ലൂയീസ് എന്നിവരാണ് മടങ്ങിയെത്തിയത്

മത്സ്യതൊഴിലാളികള്‍ സുരക്ഷിതരായി തിരിച്ചെത്തി
author img

By

Published : Jul 20, 2019, 7:38 PM IST

Updated : Jul 20, 2019, 9:12 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്ന് ബുധനാഴ്ച മത്സ്യബന്ധനത്തിനു പോയി കടലില്‍ കാണാതായ നാല് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. ഇവര്‍ മത്സ്യബന്ധനത്തിനു പോയ അതേ വള്ളത്തില്‍ ഉച്ചയ്ക്ക് 12ഓടെ വിഴിഞ്ഞം ഫിഷിങ് ഹാര്‍ബറില്‍ മടങ്ങിയെത്തുകയായിരുന്നു. ക്ഷീണിതരായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകിട്ട് 3.50നാണ് കൊല്ലംകോട് സ്വദേശി ബെന്നി, പുതിയതുറ സ്വദേശികളായ ആന്‍റണി, യേശുദാസന്‍, ലൂയീസ് എന്നിവര്‍ മത്സ്യബന്ധനത്തിനു പോയത്. സഞ്ചരിച്ച വള്ളത്തിലെ എന്‍ജിന്‍ തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബോട്ടില്‍ ഇവര്‍ ഒഴുകി നടക്കുകയായിരുന്നു. ഇവര്‍ മടങ്ങിയെത്താത്തിനെ തുടർന്ന് ജില്ലാ കലക്ടറെ വിവരം അറിയിച്ചെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. തെരച്ചില്‍ വിമാനമോ തീര സംരക്ഷണ സേനയുടെ സഹായമോ ലഭിക്കാത്തതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഇന്ന് സ്വന്തം നിലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയാണ് കാണാതായവരെ കണ്ടെത്തിയത്.

Intro:വിഴിഞ്ഞത്തു നിന്ന് ബുധനാഴ്ച മത്സ്യ ബന്ധനത്തിനു പോയി കടലില്‍ കാണാതായ 4 മത്സ്യതൊഴിലാളികള്‍ തിരിച്ചെത്തി. ഇവര്‍ മത്സ്യബന്ധനത്തിനു പോയ അതേ വള്ളത്തില്‍ ഇന്ന്്് ഉച്ചയ്ക്ക്്് 12ഓടെ ഇവര്‍ വിഴിഞ്ഞം ഫിഷിംഗ്്് ഹാര്‍ബറില്‍ മടങ്ങിയെത്തുകയായിരുന്നു. കാണാതായവരെ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് മത്സ്യതൊഴിലാളികള്‍ പ്രതിഷേധിക്കുകയും ജില്ലാ കളക്ടറെ തടഞ്ഞു വയ്ക്കുയും ചെയ്തിരുന്നു.

Body:ഹോള്‍ഡ്(പുഷ്പറാണി,മടങ്ങിയെത്തിയ ആന്റണിയുടെ സഹോദരി സന്തോഷം എന്നു പറയുന്ന ഭാഗം)

മൂന്ന്്് ദിവസത്തെ കാത്തിരിപ്പ്്്് സഫലമായതിന്റെ ആഹ്ലാദമാണ് മടങ്ങിയെത്തിയ ആന്റണിയുടെ സഹോദരി പുഷ്പറാണിയുടെ വാക്കുകളിലുള്ളത്. ഇന്ന്്്് ഉച്ചയ്്്ക്ക്്് 12 മണിയോടെയാണ് ആ അത്ഭുതം സംഭവിച്ചത്. കാണാതായ 4 പേരും മത്സ്യബന്ധനത്തിനു പോയ സിന്ധുയാത്രാ മാത എന്ന ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളം തീരത്തേക്കു വരുന്നതായി മത്സ്യ തൊഴിലാളികള്‍ ആരോ വിളിച്ചു പറഞ്ഞു. തീരത്തണഞ്ഞ വള്ളത്തില്‍ നിന്ന് സുരക്ഷിതരായി 4 പേരും പുറത്തിറങ്ങി

ഹോള്‍ഡ്്(മത്സ്യ തൊഴിലാളികള്‍ പുറത്തു വരുന്നു)

വിഴിഞ്ഞം പള്ളി മേടയില്‍ കാത്തിരുന്നവര്‍ക്ക്്് സന്തോഷം അടക്കാനായി്ല്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോവളം എം.എല്‍.എ എം.വിന്‍സെന്റ് എന്നിവരും ഈ സമയം അവിടെ ഉയയയയണ്ടായിരുന്നു. മഹാത്ഭുതം എന്നായിരുന്നു വിഴിഞ്ഞം ഇടവക വികാരി ഇതിനെ വിശേഷിപ്പിച്ചത്.

ബൈറ്റ്്് (ഫാ. ജസ്റ്റിന്‍ ജൂഡ്്്, ഇടവക വികാരി)

ബുധനാഴ്ച വൈകിട്ട്്് 3.50നാണ് കൊ്ല്ലംകോട് സ്വദേശി ബെന്നി, പുതിയതുറ സ്വദേശികളായ ആന്റണി, യേശുദാസന്‍, ലൂയീസ് എന്നിവര്‍ മത്സ്യബന്ധനത്തിനു പോയത്. തിരികെയെത്തേണ്ട സമയമായിട്ടും ഇവര്‍ മടങ്ങിയെത്താത്തിനെ തുടര്‍ന്ന്്് ജില്ലാ കളക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വള്ളത്തിലെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന്്് നിയന്ത്രണം വിട്ട ബോട്ടില്‍ ഇവര്‍ ഒഴുകി നടക്കുകകയായിരുന്നു. ഇന്ന്്് രാവിലെ തീരത്തു നിന്നെത്തിയവര്‍ കൂടി ചേര്‍ന്ന്്് എന്‍ജിന്‍ നന്നാക്കി ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നു. എന്നാല്‍ മത്സ്യ തൊഴിലാളികളെ കണ്ടെത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഉണ്ടായില്ലെന്ന് ഇടവക വികാരി ആരോപിച്ചു.

ബൈറ്റ്്്് (ഇടവക വികാരി ഫാ.ജസ്റ്റിന്‍ ജൂഡ്്)

തിരച്ചില്‍ വിമാനമോ തീര സംരക്ഷണ സേനയുടെ സഹായമോ ലഭിച്ചില്ലെന്നാരോപിച്ച്്് മത്സ്യ തൊഴിലാളികള്‍ ഇന്ന്്് സ്വന്തം നിലയില്‍ തിരച്ചിലിനറങ്ങിയാണ് കാണാതായവരെ കരയ്‌ക്കെത്തിച്ചത്്

പിടിസി

Conclusion:
Last Updated : Jul 20, 2019, 9:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.