തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍.പ്രശാന്ത് ഐ.എ.എസിനെതിരെ അന്വേഷണം. ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിനാണ് അന്വേഷണ ചുമതല നല്‍കി ഉത്തരവിറങ്ങിയിരിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ആഴക്കടല്‍ മത്സ്യബന്ധന കാരറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണം ചോദിക്കാൻ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകയോട് മോശമായി പ്രതികരിക്കുകയും അശ്ലീല ചുവയുള്ള സന്ദേശം അയക്കുകയും ചെയ്തുവെന്നാണ് പരാതി. പരാതി ഗൗരവകരമെന്നും അടിയന്തര അന്വേഷണം വേണമെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം വാര്‍ത്തയായപ്പോള്‍ വാട്‌സാപ്പില്‍ മറുപടി നല്‍കിയത് താനാണെന്ന് വ്യക്തമാക്കി പ്രശാന്തിന്‍റെ ഭാര്യ രംഗത്ത് വന്നിരുന്നു.