ETV Bharat / state

ന്യൂനപക്ഷ സ്കോളർഷിപ്പ് : ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നായിരുന്നു ഹൈക്കോടതി വിധി

minority scholarship  minority scholarship high court verdict  Kearala to appeal against HC verdict  ന്യൂനപക്ഷ സ്കോളർഷിപ്പ്  ഹൈക്കോടതി വിധി  ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ  മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി
author img

By

Published : Aug 4, 2021, 11:12 AM IST

തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നായിരുന്നു ഹൈക്കോടതി വിധി.

Also Read:'വിട്ടുപോയത് പരിശോധിക്കുന്നു' ; കൊവിഡ് മരണക്കണക്ക് കാലതാമസം കൂടാതെ പ്രസിദ്ധീകരിക്കുമെന്ന് വീണ ജോർജ്

ചില അധികാരങ്ങൾ ഉണ്ടെന്ന നിയമോപദേശം ലഭിച്ചതുകൊണ്ടാണ് അപ്പീൽ നൽകാൻ തീരുമാനിച്ചത്. സച്ചാർ കമ്മിഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി

സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിന് മറച്ചുവയ്ക്കാൻ ഒന്നുമില്ല. അനാവശ്യ വിവാദമുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. അവർക്ക് പ്രത്യേക താൽപര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും. പാലോളി കമ്മിഷൻ റിപ്പോർട്ടിൽ ഇനിയും നടപ്പാക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ, തുറന്ന മനസോടെ പരിശോധിക്കാമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.