തിരുവനന്തപുരം: മന്ത്രിമാരായ എ.കെ ബാലനും വി.എസ് സുനിൽകുമാറും ഇന്ന് ഗവർണറെ കാണും. സഭാ സമ്മേളനത്തിന് അനുമതി നൽകണമെന്ന് നേരിട്ട് ആവശ്യപ്പെടാനാണ് കൂടിക്കാഴ്‌ച നടത്തുന്നത്. ഉച്ചയ്‌ക്ക് 12.30നാണ് കൂടിക്കാഴ്‌ച .
ഭരണ -പ്രതിപക്ഷം സംയുക്തമായി പ്രത്യേക പ്രമേയം പാസാക്കി സംസ്ഥാനം കര്‍ഷക നിയമത്തിനെതിരെ ഒറ്റക്കെട്ടാണെന്ന സന്ദേശമുയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാരിന്‍റെ നീക്കം. സര്‍ക്കാര്‍ തീരുമാനത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു.
വീണ്ടും നിയമസഭ ചേരാനുള്ള നീക്കം തടഞ്ഞാല്‍ അതിന് കൃത്യമായ വിശദീകരണം ഗവര്‍ണര്‍ നല്‍കേണ്ടി വരും. ഇത് കേന്ദ്രത്തിന്‍റെ ചട്ടുകമായി ഗവര്‍ണര്‍ മാറിയെന്ന വിമര്‍ശനത്തിന് ശക്തി കൂടും. വിഷയം സുപ്രീം കോടതി കയറാനും സാധ്യത ഏറെയാണ്. സര്‍ക്കാരും ഗവര്‍ണറുമായി പരസ്യ ഏറ്റുമുട്ടലിനും ഇത് വഴി തുറക്കും.