ETV Bharat / state

കെഎംഎസ്‍സിഎൽ തീപിടിത്തം: 'വിശദമായ അന്വേഷണം നടത്തും, പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് വാസ്‌തവ വിരുദ്ധമായ കാര്യങ്ങള്‍': വീണ ജോര്‍ജ് - കേരള മെഡിക്കൽ സർവീസ് കോർപറേഷൻ

കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ഗോഡൗണുകളിലെ തീപിടിത്തത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ലെന്നും അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്നും മന്ത്രി.

private bus strike updates  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  Minister Veena George talk about KMSCL fire  Minister Veena George  ആരോഗ്യ മന്ത്രി വീണ ജോർജ്  കെഎംഎസ്‍സിഎൽ തീപിടിത്തം  പ്രതിപക്ഷ നേതാവ്  വീണ ജോര്‍ജ്  കേരള മെഡിക്കൽ സർവീസ് കോർപറേഷൻ  ആരോഗ്യ വകുപ്പ്
ആരോഗ്യ മന്ത്രി വീണ ജോർജ്
author img

By

Published : May 31, 2023, 11:03 PM IST

ആരോഗ്യ മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസ് കോർപറേഷന്‍റെ ഗോഡൗണുകളിലുണ്ടായ തീപിടിത്തത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യത്തിൽ വിശദമായി പരിശോധന നടത്തും. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തീപിടിത്തം സംബന്ധിച്ച് ഔദ്യോഗിക നിലപാട് വ്യക്തമാക്കാമെന്നും മന്ത്രി പ്രതികരിച്ചു.

കൊവിഡ് കാലത്ത് വാങ്ങിയ ഒരു മരുന്നും ഉപകരണങ്ങളും ഇപ്പോൾ തീപിടിത്തത്തിൽ നശിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് അനാവശ്യമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 10 ദിവസത്തിനിടെ മൂന്ന് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ഗോഡൗണുകളിൽ തീപിടിത്തം ഉണ്ടായിട്ടും ആരോഗ്യ മന്ത്രി ഔദ്യോഗികമായി വിശദീകരണം നൽകാത്തതിൽ വിമർശനം ഉയർന്നിരുന്നു.

ആദ്യമായി കൊല്ലത്തെ ഗോഡൗണിൽ തീപിടിത്തം ഉണ്ടായപ്പോൾ സമഗ്ര അന്വേഷണം നടക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി തുടർ തീപിടിത്തങ്ങളിൽ മൗനം പാലിച്ചിരുന്നു. വിമർശനം ശക്തമായ പശ്ചാത്തലത്തിലാണ് ഇന്ന് പ്രതികരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധം: തീപിടിത്തങ്ങൾ സംബന്ധിച്ച് കെഎംഎസ്‍സിഎൽ പ്രാഥമികമായ റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുണ്ടെന്നും പ്രചരിക്കുന്ന വാർത്തകളോ പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങളിലോ ഒരു വാസ്‌തവവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം ഏകോപിപ്പിക്കും. നിലവിൽ ഫയർഫോഴ്‌സ്, പൊലീസ്, ഡ്രഗ്‌സ് കൺട്രോളർ, ഇലക്ട്രിക് വിഭാഗം എന്നിവയുടെ അന്വേഷണം നടക്കുന്നുണ്ട്. ഇത് കൂടാതെയാണ് എല്ലാ ഏജൻസികളെയും സംയുക്തമായി വിശദമായ പരിശോധന നടക്കുക. ഇതിന് ശേഷം ആരോഗ്യ വകുപ്പ് കൃത്യമായ നിലപാട് വ്യക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.

തീപിടിത്തത്തിന് കാരണം ബ്ലീച്ചിങ് പൗഡര്‍: നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് ഗോഡൗണുകളുടെ തീപിടിത്തത്തിന് കാരണം ബ്ലീച്ചിങ് പൗഡറാണ്. വർഷങ്ങളായി പ്രവർത്തിക്കുന്നതാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷന്‍റെ ഗോഡൗണുകൾ. ബ്ലീച്ചിങ് പൗഡറിലെ സ്റ്റോക്കുകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.

വിശദമായ പരിശോധനകൾക്ക് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും അതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും വിമർശനം ഉണ്ടെങ്കിൽ അത് സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. എന്ത് വീഴ്‌ച വന്നാലും വിശദമായ അന്വേഷണം എന്ന തുറന്ന സമീപനമാണ് സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

കേരള മെഡിക്കൽ സർവീസ് കോർപറേഷന്‍റെ ഗോഡൗണുകളിൽ ഫയർഫോഴ്‌സ് നടത്തിയ ഫയർ ഓഡിറ്റ് റിപ്പോർട്ട് ലഭ്യമായിട്ടില്ല. അത് ലഭിച്ചാൽ റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

also read: 'തീപിടിത്ത നാടകം അഴിമതിക്കഥകൾ പുറത്താവാതിരിക്കാൻ, സമഗ്രമായ അന്വേഷണം വേണം': വിഡി സതീശൻ

കൊല്ലത്ത് ആളി പടര്‍ന്ന് വിവാദ തീ: കൊല്ലം മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍റെ മരുന്ന് സംഭരണ ശാലയില്‍ ഇക്കഴിഞ്ഞ മെയ്‌ 17നാണ് വന്‍ തീപിടിത്തം ഉണ്ടായത്. വന്‍ നാശ നഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത തീപിടിത്തത്തില്‍ ആളപായമില്ലെങ്കിലും സംഭവത്തിന് പിന്നാലെ വിവാദങ്ങള്‍ ഉയരുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.