ETV Bharat / state

Yoga club | 'ഗ്രാമ, നഗര വ്യത്യാസമില്ലാതെ യോഗയുടെ സന്ദേശമെത്തിക്കുക'; 1,000 ആയുഷ് ക്ലബുകള്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നത്

minister veena george  veena george  thousand ayush yoga club  yoga club  kerala  health  organ transplantation  k sotto  യോഗയുടെ സന്ദേശം  യോഗാക്ലബുകള്‍  വീണ ജോര്‍ജ്  അന്താരാഷ്ട്ര യോഗാദിനമായ  കെ സോട്ടോ  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ യോഗയുടെ സന്ദേശം എത്തിക്കുക; സംസ്ഥാനത്ത് 1000 ആയുഷ് യോഗാക്ലബുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്
author img

By

Published : Jun 15, 2023, 10:56 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1,000 ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 20 പേര്‍ക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുകയും അവിടെ ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ ആരംഭിക്കുന്ന യോഗ ക്ലാസുകളുടെ തുടര്‍ച്ചയായി പരമാവധി വാര്‍ഡുകളില്‍ ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലക്ഷ്യം ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ യോഗയുടെ സന്ദേശം എത്തിക്കുക: ജീവിതശൈലിയിലുണ്ടാകുന്ന വ്യതിയാനം മൂലം വര്‍ധിക്കുന്ന പ്രമേഹം, രക്തസമ്മര്‍ദം, സ്ട്രോക്ക് മുതലായവയെപ്പറ്റി കൃത്യമായ അവബോധം നല്‍കല്‍. അവയെ പ്രതിരോധിക്കുന്നതിന് ഉതകുന്ന യോഗ പരിശീലനത്തോടുകൂടിയ ജീവിതശൈലി പ്രചരിപ്പിക്കുന്നതിനും ആയുഷ് യോഗ ക്ലബുകള്‍ വളരെയേറെ സഹായിക്കും. വിവിധ എന്‍ജിഒകള്‍, യോഗ അസോസിയേഷനുകള്‍, സ്പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കും. തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടങ്ങളിലും യോഗയുടെ സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം.

യോഗ ജീവിതചര്യയുടെ ഭാഗമാക്കുന്നതിന് ആയുഷ് വകുപ്പ് വലിയ പ്രാധാന്യം നല്‍കിവരുന്നു. ആയുഷ് വകുപ്പിന്‍റെ കീഴിലുള്ള 593 സ്ഥാപനങ്ങളില്‍ യോഗ പരിശീലകരെ നിയമിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ayushyogaclub@gmail.com എന്ന മെയിലില്‍ ബന്ധപ്പെടുക.

കെ സോട്ടോയ്‌ക്ക് പുതിയ വെബ്‌സൈറ്റ്: അതേസമയം, സംസ്ഥാനത്തെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കുന്ന കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്‌പ്ലാന്‍റ് ഓര്‍ഗനൈസേഷന് (കെ സോട്ടോ) പുതിയ വെബ്‌സൈറ്റ് തയ്യാറാക്കി. ഔദ്യോഗിക വെബ്‌സൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പുറത്തിറക്കി. എന്‍ഐസി, ഡി - ഡിറ്റ് എന്നിവ മുഖേനയാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കന്നതിനായാണ് പുതിയ വെബ്‌സൈറ്റ് തയ്യാറാക്കിയതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

അവയവദാന മേഖലയിലും അവയവമാറ്റ ശസ്‌ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താന്‍ ഈ വെബ്‌സൈറ്റ് സഹായിക്കും. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ രംഘത്തെ കച്ചവട താന്ത്രങ്ങള്‍ അവസാനിപ്പിക്കുന്നതിനും സുതാര്യമാക്കാനും വേണ്ടിയാണ് പിണറായി വിജയന്‍റെ കാലത്ത് കെ സോട്ടോ ആരംഭിച്ചത്. പുതിയ വെബ്‌സൈറ്റിലൂടെ സംസ്ഥാന തലത്തില്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും ഏകോപിപ്പിക്കാനും സാധിക്കും.

https://ksotto.kerala.gov.in/ എന്ന വെബ്സൈറ്റില്‍ അവയവ ദാനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമായ എല്ലാവിവരങ്ങളും ഈ ബെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് അവയവദാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പബ്ലിക് ഇന്‍റര്‍ഫേസും അവയവങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രോഗികള്‍ക്ക് അവര്‍ ചികിത്സ തേടുന്ന ആശുപത്രി വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഹോസ്‌പിറ്റല്‍ ലോഗിനുമുണ്ട്. മരണശേഷം അവയവം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം സമര്‍പ്പിക്കുന്നതിനും അതിനുള്ള രേഖയായ ഡോണര്‍ കാര്‍ഡ് പ്രിന്‍റ് ചെയ്തെടുക്കുന്നതിനുമുള്ള സൗകര്യമുണ്ട്. സംശയ നിവാരണത്തിനുള്ള എഫ്എക്യൂ വിഭാഗവുമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.