ETV Bharat / state

Veena George| ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണ ജോര്‍ജ് - attack on health workers

ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതിന് വേണ്ടിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയതെന്നും ആരോഗ്യമന്ത്രി

minister veena George  safety of Health workers  ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം  ആരോഗ്യമന്ത്രി  വീണ ജോര്‍ജ്  ഡോക്‌ടേഴ്‌സ് ഡേ  കോഡ് ഗ്രേ  attack on health workers  code grey
Minister Veena George
author img

By

Published : Jul 2, 2023, 6:53 AM IST

ആരോഗ്യമന്ത്രി മാധ്യമങ്ങളോട്

പത്തനംതിട്ട : ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 2012ലെ നിയമത്തിലുണ്ടായിരുന്ന ചില പഴുതുകള്‍ പൂര്‍ണമായും അടച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഡോക്‌ടേഴ്‌സ് ഡേ കൂടിയായ ശനിയാഴ്‌ച കൊച്ചിയില്‍ ഡോക്‌ടര്‍ക്കെതിരെയുണ്ടായ അതിക്രമം അപലപനീയമാണ്.

പനി പടരുന്ന സാഹചര്യത്തില്‍ രാവും പകലും ഒരുപോലെ സേവനം നടത്തുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. അവര്‍ക്ക് മനോധൈര്യത്തോടെ നിര്‍ഭയമായി സേവനം അനുഷ്‌ഠിക്കാന്‍ കഴിയണം. എല്ലാ താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളജിലും പൊലീസ് ഔട്ട് പോസ്റ്റ് ഉണ്ടാകും.

അതിന് വേണ്ടിയുള്ള സേഫ്‌റ്റി ഓഡിറ്റുകള്‍ നടത്തിയിയിട്ടുണ്ട്. ഫൈനല്‍ ഡ്രാഫ്‌റ്റ് അന്തിമഘട്ടത്തിലാണ്. ഇതിനായി ആഗോളതലത്തില്‍ രൂപകല്‍പന ചെയ്‌തിട്ടുള്ള സംവിധാനമായ കോഡ് ഗ്രേ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള നടപടികള്‍ ഉണ്ടാകുമെന്നും പത്തനംതിട്ട കലക്‌ടറേറ്റില്‍ വച്ച് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റോഡുകളുടെ ശോചനീയാവസ്ഥയിലും നടപടി : പത്തനംതിട്ട നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്ക് കാരണമായ കരാറുകാരനെതിരെ യാതൊരു വീട്ടുവീഴ്‌ചയുമില്ലാത്ത നടപടി സ്വീകരിക്കും. പല തവണ മീറ്റിംഗുകള്‍ വിളിച്ച് കരാറുകാരന് താക്കീത് നല്‍കിയിരുന്നു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിധ്യത്തിലും യോഗം ചേര്‍ന്നിരുന്നു.

also read : Fever Death| തൃശൂരിൽ വീണ്ടും ഡെങ്കിപ്പനി മരണം. മരിച്ചത് അവിണിശ്ശേരി സ്വദേശി അനീഷ

പത്തനംതിട്ട നഗരത്തില്‍ പലയിടങ്ങളിലും പൈപ്പ് പൊട്ടുന്നതും വെള്ളം പാഴാകുന്നതും തുടര്‍ക്കഥയായപ്പോഴാണ് 46 വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പ് ലൈനുകള്‍ മാറ്റിയിടുന്ന പ്രവര്‍ത്തി ആരംഭിച്ചത്. സര്‍ക്കാര്‍ ഇത്തരത്തിലുള്ള പദ്ധതികളെല്ലാം നടപ്പാക്കുന്നത് പൊതുജനങ്ങള്‍ക്ക് ആ പദ്ധതിയുടെ ഗുണഫലം അനുഭവവേദ്യമാക്കാനാണ്. പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കരാറുകാരനെതിരെ നടപടിയെടുത്ത് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നിലപാട്.

സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ എല്ലാ ജാഗ്രത നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയുടെ നാല് വകഭേദമാണ് പടരുന്നത്. ആരോഗ്യജാഗ്രത കലണ്ടര്‍ പ്രകാരമുള്ള നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കും. എല്ലാ എംഎല്‍എമാരുടേയും നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കും. പകര്‍ച്ചപ്പനി പ്രതിരോധത്തിന് നടത്തുന്ന ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിലെ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

also read : ഡോക്‌ടേഴ്‌സ് ദിനത്തില്‍ മാതൃക: ബസില്‍ സഹയാത്രികന്‍റെ ജീവന്‍ രക്ഷിച്ച് ഡോക്‌ടര്‍

ഡോക്‌ടർക്കെതിരെ ആക്രമണം : ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തിൽ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്‌ടറെ സംഘം മര്‍ദിച്ചിരുന്നു. ആശുപത്രിയിലെ വനിത ഡോക്‌ടറെ ശല്യം ചെയ്‌ത യുവാക്കളെ ചോദ്യം ചെയ്യാനെത്തിയപ്പോഴായിരുന്നു ഡോക്‌ടർക്ക് മര്‍ദനമേറ്റത്. ഡോക്‌ടര്‍ മുഹമ്മദ് ഹനീഷിനെയാണ് സംഘം മർദിച്ചത്.

സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂലംകുഴി സ്വദേശി ജോസ് നീൽ,പനയപ്പിള്ളി സ്വദേശി റോഷൻ എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്.

also read : Fever death| സംസ്ഥാനത്ത് വീണ്ടും പനി മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.