ETV Bharat / state

'വനിത ഡോക്‌ടർക്ക് അനുഭവ പരിചയം കുറവ്; പൊലീസുകാർ കൊണ്ടുവന്ന പ്രതിയെ കണ്ട് ഭയന്ന് പോയതാകാം': വിവാദ പരാമർശവുമായി വീണ ജോർജ്

ഡോക്‌ടറുടെ കൊലപാതകം ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നത്, അതിക്രമം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് ആരോഗ്യമന്ത്രി

stabbing of a doctor in Kottarakkara  Minister Veena George was responding  വനിതാ ഡോക്‌ടർക്ക് അനുഭവ പരിചയം കുറവ്  അതിക്രമം തടയാന്‍ ഓര്‍ഡിനന്‍സ് ആരോഗ്യമന്ത്രി  കൊട്ടാരക്കരയിൽ ഡോക്‌ടറെ കുത്തിക്കൊന്ന സംഭവം  മന്ത്രി വീണ ജോർജ്
ആരോഗ്യ മന്ത്രി വീണ ജോർജ്
author img

By

Published : May 10, 2023, 12:04 PM IST

തിരുവനന്തപുരം: വനിത ഡോക്‌ടർക്ക് അനുഭവ പരിചയം കുറവാണെന്നും പൊലീസുകാർ കൊണ്ടുവന്ന പ്രതിയെ കണ്ട് ഭയന്ന് പോയതാകാമെന്നുമുള്ള വിവാദ പരാമർശവുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. കൊട്ടാരക്കരയിൽ ഡോക്‌ടറെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി വീണ ജോർജ്. മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ വിമർശനങ്ങൾ ഉയർന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും മന്ത്രി വീണ ജോര്‍ജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. വളരെ ദാരുണമായിട്ടുള്ള നിര്‍ഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് ഡോക്‌ടർ കൊല്ലപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

'പൊലീസുകാരനും തലക്ക് കുത്തേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്‌ടര്‍മാര്‍ നടത്തിയിരുന്നു. ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാവിലെ അഞ്ചിനാണ് പ്രതിയെ പരിശോധനക്കെത്തിച്ചത്. സുരക്ഷ ക്രമീകരണങ്ങള്‍ ഉള്ളയിടത്താണ് പ്രതി അക്രമസാക്തനായത്. പൊലീസ് എയ്‌ഡ് പോസ്റ്റ് ഉള്ള സ്ഥലത്തായിരുന്നു ആക്രമണം.

ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. ആക്രമണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീര്‍ക്കണം', മന്ത്രി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.