തിരുവനന്തപുരം : രണ്ടര വയസ് മുതല്‍ റെക്കോഡുകള്‍ വാരിക്കൂട്ടിയ ശ്രീഹാന്‍ ദേവിന് ആശംസ അറിയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. ശ്രീഹാന്‍റെ പ്രതിഭ വെളിപ്പെടുത്തുന്ന വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‌താണ് മന്ത്രി കുരുന്നുപ്രതിഭയെ അഭിനന്ദിച്ചത്.
- " class="align-text-top noRightClick twitterSection" data="">
മൂന്നുവയസ് മുതല്‍ ആറോളം ലോക റെക്കോഡുകള്‍ സൃഷ്‌ടിച്ച ശ്രീഹാന്‍ ദേവിന്‍റെ പ്രകടനം കാണാനിടയായി. വിസ്‌മയിപ്പിക്കുന്ന പ്രതിഭയാണ് ശ്രീഹാന്‍ ദേവ്. രണ്ട് വയസ് കഴിഞ്ഞപ്പോള്‍ തന്നെ കുഞ്ഞു ശ്രീഹാന്‍ നിരവധി റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി.
ഇപ്പോള്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് ശ്രീഹാനെ തേടിയെത്തിയിരിക്കുകയാണ്. 820 ഇംഗ്ലീഷ് വാക്കുകള്‍ തിരിച്ചറിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന ലോക റെക്കോര്‍ഡ് ശ്രീഹാന്‍റെ പേരിലാണ്. രണ്ട് വയസും മൂന്ന് മാസവും പ്രായമുള്ളപ്പോഴാണ് ശ്രീഹാന്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന് അര്‍ഹനായത്.
പിന്നീടങ്ങോട്ട് കലാം വേള്‍ഡ് റെക്കോര്‍ഡ്, പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം, വീണ്ടും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് തുടങ്ങിയവയൊക്കെ ശ്രീഹാന്‍ വാരി കൂട്ടി. തൂണേരിയിലെ നെല്ല്യേരി താഴേക്കുനിയില്‍ അജേഷിന്‍റെയും നടുവണ്ണൂര്‍ കാവുന്തറയിലെ ഐ വി മനീജയുടെയും മകനാണ് ശ്രീഹാന്‍ ദേവ്. ശ്രീഹാനിലെ പ്രതിഭ ഇനിയും വളരട്ടെ. കുരുന്ന് പ്രതിഭയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.