തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലത്തിൽ വിവാദ പരാമർശവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ ഒന്നേകാൽ ലക്ഷത്തോളം പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയത് ദേശീയതലത്തില്‍ തമാശയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഈ വർഷത്തെ എസ്എസ്എല്‍സി ഫലം നിലവാരമുള്ളതാണ്.
99 ശതമാനം വിജയമാണെങ്കില്‍ പോലും എ പ്ലസിന്‍റെ കാര്യത്തിലെല്ലാം നിലവാരമുള്ള ഫലമായിരുന്നു. ഹയര്‍സെക്കന്‍ഡറിക്കും ഇതേ നിലവാരമുണ്ട്. ദേശീയ തലത്തില്‍ തന്നെ അംഗീകാരമുള്ള പരീക്ഷ ഫലമാക്കി മാറ്റാന്‍ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫല പ്രഖ്യാപനത്തില്‍ വിദ്യാഭ്യാസ വകുപ്പ് ജാഗ്രത പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭ ഹാളില്‍ സ്‌കൂള്‍വിക്കി അവാർഡ് വിതരണ വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം.