ETV Bharat / state

'അധ്യാപകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്, പക്ഷേ അതിര് വിടരുത്': വി ശിവന്‍കുട്ടി

മൂല്യനിര്‍ണയ ക്യാമ്പുകളിലെ അധ്യാപകരുടെ പ്രതിഷേധം അംഗീകരിക്കാന്‍ കഴിയാത്തതെന്ന് മന്ത്രി വി ശിവന്‍കുട്ടി. അന്താരാഷ്ട്ര ലേബർ കോൺക്ലേവിൻ്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്‌തു.

Minister V Shivankutty talk about Teachers strike  അധ്യാപകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്  അതിര് വിടരുത്  വി ശിവന്‍കുട്ടി  അന്താരാഷ്ട്ര ലേബർ കോൺക്ലേവ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala  news updates  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
author img

By

Published : Apr 4, 2023, 7:03 PM IST

Updated : Apr 4, 2023, 7:27 PM IST

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളിൽ ഇന്നലെ നടന്ന പ്രതിഷേധങ്ങളിൽ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അധ്യാപകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും എന്നാല്‍ അത് അതിര് വിടരുതെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സമരം ചെയ്യണമെങ്കിൽ സെക്രട്ടേറിയറ്റിലേക്കോ മന്ത്രിയുടെ വസതിയിലേക്കോ സമരം ചെയ്യാമായിരുന്നു.

ഒൻപത് ലക്ഷം വിദ്യാർഥികളുടെ ഭാവി വച്ചാണ് അധ്യാപകര്‍ കളിക്കുന്നത്. മൂല്യനിർണയം എന്നത് ഏറെ ഗൗരവത്തോടെ ചെയ്യേണ്ടതാണെന്നും ഇത്തരം നിലപാടുകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് അനുകൂല സംഘടനകളുമായി ബന്ധപ്പെട്ട ചെറിയ ഒരു വിഭാഗം മാത്രമാണ് പ്രതിഷേധിച്ചത്.

പല അധ്യാപകരെയും നിർബന്ധിച്ചാണ് ബാഡ്‌ജ് ധരിപ്പിച്ചതെന്നും വി ശിവൻകുട്ടി പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, പിരിച്ചുവിട്ട 67 ജൂനിയർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി അധ്യാപികമാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മൂല്യനിർണയ ക്യാമ്പുകളിൽ കോൺഗ്രസ് അനുകൂല സംഘടനയായ ഹയർ സെക്കൻഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനിലെ അധ്യാപകർ കറുത്ത ബാഡ്‌ജ് ധരിച്ച് പ്രതിഷേധിച്ചത്.

ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ്: ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവിൻ്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 24ന് വൈകിട്ട് 4 മണിക്ക് ഹോട്ടൽ ഹയാത്ത് റീജൻസിയിലാണ് ഉദ്ഘാടനം. ലേബർ കോൺക്ലേവ് തൊഴിൽ വകുപ്പ് സംസ്ഥാന ആസൂത്രണ ബോർഡുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്.

കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ ശതാബ്‌ദി വേളയിലാണ് അന്താരാഷ്ട്ര ലേബർ കോൺക്ലേവ് സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ്, അന്താരാഷ്ട്ര തൊഴിൽ സംഘടന ഡയറക്‌ടര്‍ ജനറൽ, തൊഴിലാളികള്‍, തൊഴിലുടമ സംഘടന പ്രതിനിധികൾ, തൊഴിൽ വിഷയങ്ങളിലെ വിദഗ്‌ധര്‍ അടക്കമുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

മൂന്ന് ദിവസമാണ് കോൺക്ലേവ് നടക്കുക. അന്താരാഷ്ട്ര ലേബർ കോൺക്ലേവിൻ്റെ ലോഗോ പ്രകാശനവും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഈ ലേബർ കോൺക്ലേവിലൂടെ പുതിയ തീരുമാനങ്ങൾക്കും നയങ്ങൾക്കും കാരണമാകുന്ന തരത്തിലുള്ള ഫലപ്രദമായ ആശയങ്ങളും നിർദേശങ്ങളുമാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം ഇതുവരെ ക്ഷേമനിധി ബോർഡുകൾ, മിനിമം വേതന സംവിധാനം, പെൻഷൻ സ്‌കീമുകൾ തുടങ്ങി തൊഴിലാളികളുടെ സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിന് നിരവധി സംവിധാനങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

കറുപ്പണിഞ്ഞ് അധ്യാപകരുടെ പ്രതിഷേധം: ഹയര്‍ സെക്കന്‍ഡറി രംഗത്തെ പുതിയ പരിഷ്‌കാരങ്ങള്‍ക്കും നടപടികള്‍ക്കും എതിരെയാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി അധ്യാപകര്‍ രംഗത്തെത്തിയത്. വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്ക് കോപ്പിയടിച്ചാല്‍ അധ്യാപകര്‍ക്കും ശിക്ഷ നല്‍കണമെന്ന പരീക്ഷ സെക്രട്ടറിയുടെ തീരുമാനവും താത്‌കാലികമായി അധ്യാപകരെ പിരിച്ച് വിട്ട സംഭവവുമെല്ലാം പ്രതിഷേധത്തിന് കാരണമായി. കറുത്ത വസ്‌ത്രവും ബാഡ്‌ജും ധരിച്ചാണ് അധ്യാപകര്‍ പ്രതിഷേധവുമായെത്തിയത്. കോപ്പിയടിയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്ക് എതിരെയും നടപടിയെടുക്കണമെന്ന തീരുമാനം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും അധ്യാപകര്‍ പറഞ്ഞു.

Last Updated : Apr 4, 2023, 7:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.