ETV Bharat / state

'കെ സുധാകരന്‍ രാഷ്ട്രീയത്തെ മലീമസമാക്കുന്നു': വി ശിവന്‍കുട്ടി - news updates

മുഖ്യമന്ത്രിക്കെതിരെയുള്ള സുധാകരന്‍റെ പരാമര്‍ശത്തിന് മറുപടി നല്‍കി ശിവന്‍കുട്ടി. കോൺഗ്രസ്‌ നേതാക്കൾ സുധാകരന് പഠിക്കുകയാണെങ്കിൽ കോൺഗ്രസ്‌ ഇല്ലാതാകുമെന്ന് കുറ്റപ്പെടുത്തല്‍. മുതിര്‍ന്ന നേതാക്കള്‍ക്കും സുധാകരന്‍റെ നിലപാടാണോയെന്നും ചോദ്യം.

Minister V Shivankutty criticized K Sudhakaran  കെ സുധാകരന്‍ രാഷ്ട്രീയത്തെ മലീനസമാക്കുന്നു  കോണ്‍ഗ്രസ് നിലവാരം സുധാകരനോളം താഴ്‌ന്നു  വി ശിവന്‍കുട്ടി  സുധാകരന് മറുപടി നല്‍കി ശിവന്‍കുട്ടി  കോൺഗ്രസ്‌  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  കെപിസിസി പ്രസിഡന്‍റ്  സിപിഎം  kerala news updates  latest news in kerala  news updates  കെ സുധാകരനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി
കെ സുധാകരനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി
author img

By

Published : Mar 16, 2023, 4:55 PM IST

Updated : Mar 17, 2023, 6:44 AM IST

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ ചങ്ങലയ്‌ക്ക് ഇടാന്‍ കഴിയുന്നില്ലെങ്കിൽ സിപിഎം പിരിച്ച് വിടണമെന്ന കെ. സുധാകരന്‍റെ പരാമർശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്‍റെ ദേശീയ നേതൃത്വത്തിനും സുധാകരന്‍റെ നിലപാട് തന്നെയാണോയെന്നും മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു.

കോൺഗ്രസിന്‍റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്‍റെ തെളിവാണ് കോൺഗ്രസിൽ നിന്ന് സുധാകരന്‍റെ പരാമർശങ്ങൾക്ക് ലഭിക്കുന്ന പിന്തുണയെന്നും വഴിതെറ്റിയ വ്യക്തിയുടെ ജല്‍പനമായേ മുഖ്യമന്ത്രിയ്‌ക്ക് എതിരായ സുധാകരന്‍റെ പരാമർശങ്ങളെ കാണാനാകൂവെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കടന്ന് വന്ന വഴിയും സുധാകരൻ കടന്ന് വന്ന വഴിയും നിരീക്ഷിച്ചാൽ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി നേരിടാൻ കഴിയാതാകുമ്പോൾ വ്യക്തിഹത്യ നടത്തുക, മോശം പദപ്രയോഗം നടത്തുക , കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുക തുടങ്ങിയ നടപടികളാണ് സമീപകാലത്ത് കോൺഗ്രസ്‌ നടപ്പാക്കുന്ന രാഷ്ട്രീയമെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി.

ഇത്തരം അധമ രാഷ്ട്രീയത്തെ ജനം തള്ളി കളയുന്നു എന്നതിന്‍റെ ദൃഷ്‌ടാന്തമാണിതെല്ലാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഈ രാഷ്ട്രീയ യാഥാർഥ്യം മനസിലാക്കാതെ കോൺഗ്രസ്‌ നേതാക്കൾ സുധാകരന് പഠിക്കുകയാണെങ്കിൽ കോൺഗ്രസ്‌ ഇനിയും ഇല്ലാതാകുകയേ ഉള്ളൂവെന്നും ശിവൻകുട്ടി പറഞ്ഞു. തല മുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്കും ദേശീയ നേതൃത്വത്തിനും സുധാകരന്‍റെ നിലപാട് തന്നെ ആണോ ഉള്ളത് എന്നറിയാൻ താത്‌പര്യമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

കോൺഗ്രസിലെ പുതുതലമുറ നേതാക്കളും സുധാകരന്‍റെ പാത പിന്തുടരുന്നത് ആ പാർട്ടിയുടെ ധാർമിക ക്ഷയത്തെ സൂചിപ്പിക്കുന്നു. കോൺഗ്രസ്‌ നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഉയർത്തിയ "മാനേജ്മെന്‍റ് കോട്ട " പരാമർശം ഉയർന്ന് നിൽക്കുന്നതിന് ഇടയിലാണ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും പിണറായി വിജയന് നേരെ രൂക്ഷ വിമർശനം ഉയർത്തുന്നത്.

നിയമസഭയിൽ അടിയന്തര പ്രമേയം അനുവദിക്കുന്നത് സംബന്ധിച്ച് തർക്കത്തിനിടയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറയുകയും തുടർന്ന് പ്രതിപക്ഷ നേതാവ് പി എ മുഹമ്മദ് റിയാസിനെ മാനേജ്മെന്‍റ് കോട്ടയിൽ നിന്ന് വന്ന മന്ത്രി എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തത്. പ്രതിപക്ഷ നേതാവിന് സ്വന്തം പാർട്ടിയിൽ വരെ പിന്തുണ ലഭിക്കാത്തതിന്‍റെ ഈഗോയാണ് മറ്റുള്ളവരുടെ മേൽ ഉയർത്തുന്ന വ്യക്തിഹത്യയെന്ന് റിയാസ് പ്രതികരിച്ചിരുന്നു.

also read: പ്രതിപക്ഷ നേതാവ് നട്ടെല്ല് ആർഎസ്എസിന് പണയം വച്ചു; ആരോപണങ്ങളെ രാഷ്‌ട്രീയമായി നേരിടാൻ കഴിവില്ല: മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചിയില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് നടത്തിയ ഉപരോധത്തിലാണ് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടിസ് അയച്ച സംഭവത്തെ കുറിച്ച് സംസാരിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ നിരവധി പരാമര്‍ശങ്ങളുണ്ടായിട്ടും ഒരു മാനനഷ്‌ടക്കേസ് പോലും നല്‍കാത്തത് സ്വപ്‌നയുടെ ആരോപണങ്ങള്‍ കേള്‍ക്കാന്‍ മുഖ്യമന്ത്രി ഉത്തരവാദിയായത് കൊണ്ടാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിന് പിണറായിയെ ചങ്ങലക്കിടാന്‍ സാധിച്ചില്ലെങ്കില്‍ സിപിഎം പിരിച്ച് വിടണമെന്നും പൊലീസിനെ കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും നീതി കാണിച്ചില്ലെങ്കില്‍ പൊലീസാണെന്ന് നോക്കില്ലെന്നുമായിരുന്ന കെ സുധാകരന്‍ പറഞ്ഞത്. ഇതിനെതിരെയാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം.

Last Updated : Mar 17, 2023, 6:44 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.