തിരുവനന്തപുരം: മെയ് 18 മുതൽ ലോട്ടറി വില്‍പന പുനസ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും. വില്‍പനക്കാർക്ക് 100 ടിക്കറ്റ് വായ്‌പയായി നൽകാനും തീരുമാനിച്ചു. മൂന്ന് മാസത്തിനുള്ളില്‍ തുക മടക്കി അടച്ചാൽ മതിയാകും. ലോക്ക് ഡൗൺ കാലത്തെ ടിക്കറ്റുകൾക്ക് പകരം അതേ സീരീസിലുള്ള ടിക്കറ്റ് മാറ്റി നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ലോട്ടറി വില്‍പനക്കാർക്ക് മാസ്‌കും കയ്യുറയും നിർബന്ധമാണ്. സാനിറ്റൈസറും ഉപയോഗിക്കണം. വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളിൽ നിന്ന് ക്വാറന്‍റൈൻ ഫീസ് ഈടാക്കില്ലെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.