ETV Bharat / state

സ്ത്രീധന പീഡനം : ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികളില്‍ 45 ദിവസത്തിനുള്ളില്‍ നടപടിയെന്ന് മന്ത്രി

author img

By

Published : Aug 16, 2021, 8:15 PM IST

പരാതി ലഭിച്ചാല്‍ യാതൊരു ദാക്ഷണ്യവും കൂടാതെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആന്‍റണി രാജു

സ്ത്രീധന പീഡനം  Antony Raju  Transport minister Antony Raju  മാനസിക പീഡനം  Mental torture  ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍  Officials from the Department of Transportation  dowry harassment petiotions  തിരുവനന്തപുരം വാര്‍ത്ത
സ്ത്രീധന പീഡനം: ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയുണ്ടെങ്കില്‍ 45 ദിവസത്തിനുള്ളില്‍ നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം : സ്ത്രീധനത്തിന്‍റെ പേരില്‍ മാനസിക ശാരീരിക പീഡനങ്ങള്‍ നടത്തുന്ന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി 45 ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് മന്ത്രി ആന്‍റണി രാജു.

സാമൂഹ്യ വിപത്തായ സ്ത്രീധന പീഡനങ്ങളില്‍ സമൂഹ മനസ്സാക്ഷിയനുസരിച്ച് നടപടികള്‍ സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. സ്ത്രീധന പീഡനം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് പൊതുവായ ആവശ്യമാണ്.

ALSO READ: കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് ആഴ്‌ചയിൽ മൂന്ന് വിമാന സർവീസ് ; 22 ന് ആരംഭിക്കും

യാതൊരു ദാക്ഷണ്യവും കൂടാതെ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സമൂഹത്തിന് മാതൃകയാവേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരം ദുഷ്‌പ്രവണതകള്‍ കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കൊല്ലത്തെ വിസ്മയയുടെ ഭര്‍ത്താവ്, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. കിരണ്‍ കുമാറിനെ ഗതാഗത വകുപ്പില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.