ETV Bharat / state

'മുല്ലപ്പെരിയാര്‍ ഡാമിനായി സാധ്യമായതെല്ലാം ചെയ്‌തു'; പ്രതിപക്ഷത്തിനെതിരെ റോഷി അഗസ്റ്റിൻ - തിരുവനന്തപുരം വാര്‍ത്ത

മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആവശ്യം കേരളം കേന്ദ്രത്തേയും സുപ്രീം കോടതിയേയും അറിയിച്ചെന്ന് മന്ത്രി

Minister Roshy Augustine  Roshy Augustine  allegations of opposition  മുല്ലപ്പെരിയാര്‍ ഡാം  മന്ത്രി റോഷി അഗസ്റ്റിൻ  റോഷി അഗസ്റ്റിൻ  തിരുവനന്തപുരം വാര്‍ത്ത  kerala news
'മുല്ലപ്പെരിയാര്‍ ഡാമിനായി സർക്കാർ സാധ്യമായതെല്ലാം ചെയ്‌തു'; പ്രതിപക്ഷത്തിനെതിരെ മന്ത്രി റോഷി അഗസ്റ്റിൻ
author img

By

Published : Nov 1, 2021, 3:00 PM IST

തിരുവനന്തപുരം : മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാട് സ്വീകരിക്കുന്നതിൽ സർക്കാർ പരാജയമെന്ന പ്രതിപക്ഷ ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ. സാധ്യമായ എല്ലാ നടപടികളും സർക്കാർ ചെയ്‌തു. പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം കേന്ദ്രത്തേയും സുപ്രീം കോടതിയേയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഐ.ഐ.ടി റൂർക്കി, ഐ.ഐ.ടി ഡല്‍ഹി എന്നിവരുടെ പഠന റിപ്പോര്‍ട്ടുകളും ഇതിൻ്റെ ഭാഗമായി സമർപ്പിച്ചിട്ടുണ്ട്. ഇതേവിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. റൂൾ കർവ് സംബന്ധിച്ച് അന്തിമ വിധി ഇതുവരെ വന്നിട്ടില്ല. കോടതിയിൽ ശക്തമായ ഇടപെടൽ സർക്കാർ നടത്തിയിട്ടുണ്ട്. ഇപ്പോൾ ആശങ്കയുടെ സാഹചര്യം ഉണ്ടാക്കരുതെന്നും എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

ALSO READ: ടിക്കറ്റ് നിരക്കില്‍ ഇളവ്, വരയും നൃത്തവും; കേരളപ്പിറവി ദിനം ആഘോഷിച്ച് കൊച്ചി മെട്രോ

രമേശ് ചെന്നിത്തലയാണ് ഇതുസംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. ഡാമിലെ ജല നിരപ്പ് 136 അടിയിൽ നിലനിർത്തുന്നതിനും പുതിയ ഡാം എന്ന കാര്യത്തിൽ നിലപാട് സ്വീകരിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു.

അതേസമയം, മേൽനോട്ട സമിതിയിലും സുപ്രീം കോടതിയിലും നിലപാട് സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചെന്നിത്തല ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.