ETV Bharat / state

പ്രണയക്കൊലയും കൊവിഡും; ക്യാമ്പസുകളിൽ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി ആർ ബിന്ദു

പ്രണയക്കൊലയും കൊവിഡും വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉല്‍ക്കണ്‌ഠാകരമായ അന്തരീക്ഷം സൃഷ്‌ടിച്ചിട്ടുണ്ട്. ഇത് വിദ്യാര്‍ഥികളുടെ മാനസികനിലയെ ബാധിക്കാം. ഇത് നേരിടുന്നതിന് ക്യാമ്പസുകളിൽ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കണമെന്ന് മന്ത്രി ആർ ബിന്ദു.

പ്രണയക്കൊലയും കൊവിഡും  ക്യാമ്പസുകളിൽ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ ഒരുക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി  ക്യാമ്പസുകളിൽ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു  ആർ. ബിന്ദു  ആർ ബിന്ദു  കൗണ്‍സലിങ് കേന്ദ്രങ്ങള്‍  minister r bindu suggested that counseling centers be set up on campuses  r bindu suggested that counseling centers be set up on campuses  r bindu  counseling centers
ക്യാമ്പസുകളിൽ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ ഒരുക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി
author img

By

Published : Oct 12, 2021, 7:12 PM IST

തിരുവനന്തപുരം: പ്രണയക്കൊലയും കൊവിഡും ഏൽപിച്ച ആഘാതങ്ങൾക്കിടയിൽ കോളജുകള്‍ പൂര്‍ണമായും തുറക്കുമ്പോൾ ക്യാമ്പസുകളിൽ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ കോളജുകള്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച അവലോകന യോഗത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം.

പ്രണയക്കൊലയും കൊവിഡും വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉല്‍ക്കണ്‌ഠാകരമായ അന്തരീക്ഷം സൃഷ്‌ടിച്ചിട്ടുണ്ട്. ഇത് വിദ്യാര്‍ഥികളുടെ മാനസികനിലയെ ബാധിക്കാം. ഇത്തരം സന്ദർഭങ്ങൾ നേരിടുന്നതിന് ക്യാമ്പസുകളിൽ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കണം. ഇത് ഏത് രീതിയില്‍ വേണമെന്നത് സംബന്ധിച്ച് വിശദമായ സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് അവലോകന സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം കോളജുകള്‍ പ്രവര്‍ത്തിക്കാനെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ ക്യാമ്പസുകളിലും കൊവിഡ് ജാഗ്രത പാലിക്കപ്പെടണം. ഇതിനായുള്ള ജാഗ്രതാസമിതികള്‍ കൃത്യമായി പ്രവര്‍ത്തിക്കണം.

ക്യാമ്പസുകളിൽ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി

ക്ലാസ് മുറികളും വിദ്യാര്‍ഥികള്‍ ഇടപെടുന്ന എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കണം. കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദമായ ക്ലാസോടെ വേണം അധ്യയനത്തിന്‍റെ തുടക്കമെന്നും മന്ത്രി നിര്‍ദേശിച്ചു.

ALSO READ: പി ജയരാജന്‍ വധശ്രമ കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടു

വാക്‌സിനേഷന്‍ ഡ്രൈവ് മികച്ച രീതിയില്‍ എല്ലാ കോളജുകളിലും നടക്കുന്നുണ്ട്. ഇനി വരുന്ന അവധിദിനങ്ങള്‍ കണക്കിലെടുത്ത് കാര്യമായ ഇടപെടല്‍ നടത്താന്‍ സ്ഥാപനമേധാവികള്‍ മുന്‍കൈ എടുക്കണം. ലൈബ്രറികളും ലാബുകളും എല്ലാ കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ അവസരമുണ്ടാക്കണം.

പശ്ചാത്തലസൗകര്യം, ലാബ്-ലൈബ്രറി സൗകര്യങ്ങള്‍ എന്നിവയുടെ വികസനത്തിന് സ്ഥാപനമേധാവികള്‍ മുന്‍കൈയെടുക്കണം. നാക് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കാന്‍ പരിശ്രമം ഉണ്ടാവണം. ലിംഗപദവികാര്യത്തിലും വിശദമായ ക്ലാസുകള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കോളജുകള്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി കോളജ് പ്രിന്‍സിപ്പല്‍മാരെ പങ്കെടുപ്പിച്ചു നടന്ന യോഗത്തിലാണ് മന്ത്രി ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്. കോളജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്‌ടർ വിഘ്നേശ്വരി, ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്‌ടർ ഡോ. ബൈജു ബായ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.