ETV Bharat / state

'ആശ്വാസകിരണം' മുടങ്ങിയെന്ന പ്രചാരണം ദുരുദ്ദേശപരം' ; കണക്കുകള്‍ നിരത്തി മന്ത്രി ആര്‍ ബിന്ദു

ആശ്വാസകിരണം പദ്ധതിയ്‌ക്കുള്ള സര്‍ക്കാര്‍ ഫണ്ട്, ഗുണഭോക്താക്കളുടെ എണ്ണം എന്നിവയിലെ വര്‍ധന എടുത്തുപറഞ്ഞാണ് ഇതുമായി ബന്ധപ്പെട്ട് മന്ത്രി ആര്‍ ബിന്ദുവിന്‍റെ വിശദീകരണം

Minister r bindu on Aswasa kiranam project  Aswasa kiranam project Thiruvananthapuram  ആശ്വാസകിരണം  ആശ്വാസകിരണം പദ്ധതിയെക്കുറിച്ച് മന്ത്രി ബിന്ദു  മന്ത്രി ആര്‍ ബിന്ദു  കണക്കുകള്‍ നിരത്തി മന്ത്രി ആര്‍ ബിന്ദു  മന്ത്രി ആര്‍ ബിന്ദുവിന്‍റെ വിശദീകരണം  ആശ്വാസകിരണം പദ്ധതി
ആശ്വാസകിരണം
author img

By

Published : Feb 19, 2023, 8:38 PM IST

തിരുവനന്തപുരം : ആശ്വാസകിരണം പദ്ധതി മുടങ്ങിയെന്ന പ്രചാരണം ദുരുദ്ദേശത്തോടെയാണെന്നും വസ്‌തുതകൾ അന്വേഷിക്കാതെ ഇത്തരം പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ആരായാലും ദൗർഭാഗ്യകരമാണെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്നവരും പലവിധ രോഗങ്ങളാൽ കിടപ്പിലായവരും ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവരുമായ ആളുകള്‍ക്കുള്ളതാണ് ഈ പദ്ധതി. ഗുണഭോക്താക്കളുടെ എണ്ണത്തിലും അതുവഴി പദ്ധതിക്ക് വേണ്ട തുകയിലും വർധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സെറിബ്രൽ പാൾസി ബാധിച്ചവർ, ശയ്യാവലംബർ, മാനസിക വെല്ലുവിളി നേരിടുന്നവര്‍, ഓട്ടിസം, നൂറുശതമാനം അന്ധത ബാധിച്ചവര്‍. ഇതിനുപുറമെ, പലവിധ രോഗങ്ങളാൽ കിടപ്പിലായവരും ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവരുമായ മുഴുവൻ പേരുടെയും പരിചാരകർ തുടങ്ങിയവര്‍ കൂടി ഉൾപ്പെടുന്ന വിധത്തിൽ പദ്ധതി വിപുലമാക്കപ്പെട്ടിട്ടുണ്ട്. ഇത് ഗുണഭോക്താക്കളുടെ എണ്ണത്തിലും അതുവഴി പദ്ധതിക്ക് വേണ്ട തുകയിലും വർധനയുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അപ്പോഴും സർക്കാരിന്‍റെ സാമ്പത്തികമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും പദ്ധതിക്കുവേണ്ട തുക ലഭ്യമാക്കി മുടങ്ങാതെ വിതരണംചെയ്യാൻ മന്ത്രിയെന്ന നിലയിൽ പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ട്.

'പ്രതിമാസം അനുവദിക്കുന്നത് അറുന്നൂറ് രൂപ': നൂറ് ശതമാനം അന്ധത ബാധിച്ചവർ, പ്രായാധിക്യംകൊണ്ടും അർബുദം മുതലായ രോഗങ്ങളാലും കിടപ്പിലായവർ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവ ബാധിച്ചവർ, എന്നിങ്ങനെ ദിനചര്യയ്ക്കായി മറ്റുള്ളവരുടെ സഹായം വേണ്ടവർക്കും അവരുടെ സഹായികൾക്കും വേണ്ടി പ്രതിമാസം അറുന്നൂറ് രൂപ അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.

ഈ പദ്ധതിയിൽ 2021-22 സാമ്പത്തികവർഷത്തിൽ 40 കോടി രൂപ വിതരണം ചെയ്‌തു. 2022-23 സാമ്പത്തികവർഷം 42.50 കോടി രൂപ ബജറ്റിൽ നീക്കിവച്ചതിൽ ആദ്യഗഡുവായി കിട്ടിയ പത്തുകോടി രൂപ ഉപയോഗിച്ച് ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിൽ അഞ്ചുമാസത്തേയും ബാക്കി ഏഴ് ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നാലുമാസത്തെയും ധനസഹായവിതരണം പൂർത്തിയാക്കി.

പദ്ധതിയുടെ ആനുകൂല്യം യഥാർഥ ഗുണഭോക്താക്കളിൽ തന്നെയാണ് എത്തുന്നത് എന്ന് ഉറപ്പാക്കാൻ ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക്-ആധാര്‍ വിവരങ്ങൾ എന്നിവ ലിങ്ക് ചെയ്യാൻ നടപടിയെടുത്തിരുന്നു. ഇത് പൂർത്തിയാക്കിയ 34,965 ഗുണഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് വഴിയാണ് തുക നൽകിയിട്ടുള്ളത്. 9,86,20,800 രൂപ ഇങ്ങനെ വിതരണം ചെയ്‌തു.

'ധനസഹായം അനുവദിക്കുന്നത് പരിഗണിക്കും': വകയിരുത്തിയ വിഹിതത്തിൽ ബാക്കി തുകയായ 32.50 കോടി രൂപ എത്രയും പെട്ടെന്നുതന്നെ ലഭ്യമാകുന്ന മുറയ്ക്ക് വിതരണം ചെയ്യും. നിലവിൽ സഹായത്തിന് അർഹത നേടിയവരിൽ പെൻഷൻ നൽകുന്നതിന് ബാക്കിയുള്ള ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റും ആധാറും സാമൂഹ്യനീതിവകുപ്പിൽ ലഭിക്കുന്ന മുറയ്ക്ക് അവ പട്ടികയിൽ ഉൾപ്പെടുത്തിവരുന്നുമുണ്ട്.

പദ്ധതിയിൽ സഹായം ലഭിക്കാവുന്നരുടെ എണ്ണം വർഷംതോറും വർധിച്ചുവരികയാണെന്നും അധിക ധനവിനിയോഗം സാധ്യമാവുന്നതനുസരിച്ച് ആനുകൂല്യത്തിനുള്ള പുതിയ അപേക്ഷകളിൽ തീർപ്പുകല്‍പ്പിച്ച് അവർക്കുകൂടി ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.