ETV Bharat / state

ചരിത്രമായി സംരംഭക വര്‍ഷം പദ്ധതി; പുതുതായി 2 ലക്ഷം സംരംഭങ്ങള്‍, സ്‌ത്രീ സംരംഭകര്‍ കൂടുതല്‍: മന്ത്രി പി രാജീവ്

Samrambhaka varsham project : 2022 ഏപ്രിൽ 1 മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നത് 2,01,518 സംരംഭങ്ങള്‍. സൃഷ്‌ടിക്കപ്പെട്ടത് 12,537 കോടി രൂപയുടെ നിക്ഷേപവും 4,30,089 തൊഴിലും.

Samrambhaka varsham  Minister P Rajeev  സംരംഭക വര്‍ഷം പദ്ധതി  മന്ത്രി പി രാജീവ്
minister-p-rajeev-about-new-enterprises-in-kerala
author img

By ETV Bharat Kerala Team

Published : Dec 29, 2023, 11:03 PM IST

പി രാജീവ് പ്രതികരിക്കുന്നു

തിരുവനന്തപുരം : വ്യവസായ വകുപ്പിന്‍റെ സംരംഭക വർഷം പദ്ധതിയുടെ (Samrambhaka varsham project) ഭാഗമായി പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞതായി വ്യവസായ മന്ത്രി പി രാജീവ് (Minister P Rajeev about new enterprises in Kerala). 2022 ഏപ്രിൽ 1 മുതൽ ഇന്ന് വരെ 2,01,518 സംരംഭങ്ങളാണ് സംസ്ഥാനത്ത് പുതുതായി ആരംഭിച്ചതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസായ പാർക്കുകളിലെ ഭൂമിയിലെ ചട്ടങ്ങൾ ഭേദഗതി ചെയ്‌തു എന്നും എട്ട് മാസത്തിനുള്ളിൽ 16 സ്വകാര്യ വ്യവസായ പാർക്കുകൾ കേരളത്തിൽ ആരംഭിച്ചതായും പുതിയ വ്യവസായ നയം കേരളത്തിലേക്ക് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും സംരംഭങ്ങളിലൂടെ 12,537 കോടി രൂപയുടെ നിക്ഷേപവും 4,30,089 തൊഴിലും സൃഷ്‌ടിക്കപ്പെട്ടു. പുതുതായി ആരംഭിച്ച സംരംഭങ്ങളിൽ മൂന്നിലൊന്ന് (64,127) വനിത സംരംഭകരുടേതാണ്. ഇതിൽ പട്ടിക ജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംരംഭകരുടെ 8,752 സംരംഭങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇത്രയുമധികം സ്ത്രീകൾ സംരംഭകരായ ഒരു കാലം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

സംരംഭകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 1,653 പ്രൊഫഷണലുകളെ നിയമിക്കുകയും സംസ്ഥാനത്തെ 1,034 തദ്ദേശ സ്വയം സ്ഥാപനങ്ങളിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിക്കുകയും ചെയ്‌തു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സംരംഭങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട കൃത്യമായി കണക്കുകൾ സൂക്ഷിക്കുന്നതിനും ഓൺലൈൻ പോർട്ടൽ ആരംഭിക്കുകയും എല്ലാ സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും 4 ശതമാനം പലിശയ്ക്ക് വായ്‌പ നൽകുവാൻ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുമായി ചേർന്ന് കേരള എന്‍റർപ്രൈസസ് ലോൺ സ്‌കീം അവതരിപ്പിക്കുകയും ചെയ്‌തു.

ഇടത്തരം സംരംഭങ്ങളെയും ചെറുകിട വ്യാപാരികളെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രവേശനം നേടുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. വായ്‌പ മേളയുടെ ഭാഗമായി ലഭിച്ച 5,556 പേശികളിൽ 108 കോടി രൂപയുടെ വായ്‌പകൾ അനുവദിക്കുകയും മേളയുടെ ഭാഗമായി 4,919 ലൈസൻസുകൾക്കു 159 സബ്‌സിഡികൾക്കുള്ള അപേക്ഷകളും പരിഗണിക്കുകയും ചെയ്‌തു. കേരളത്തിലെ എംഎസ്എം ഇകളിയിൽ നിന്നും തെരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റു വരവുള്ള യൂണിറ്റുകളായി നാലുവർഷത്തിനുള്ളിൽ ഉയർത്താനുള്ള മിഷൻ 1000 പദ്ധതി പുരോഗമിക്കുകയാണെന്നും എംഎസ്എംഇകൾക്ക് അപേക്ഷിക്കാൻ ഒരു ഓൺലൈൻ പോർട്ടൽ വികസിപ്പിക്കുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.