ETV Bharat / state

നവകേരളം 2021 പുരസ്‌കാരം പ്രഖ്യാപിച്ചു

വിധി നിര്‍ണയത്തിനുള്ള എല്ലാ ഘടകങ്ങളിലും 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

നവകേരളം 2021 പുരസ്‌കാരം  നവകേരളം പുരസ്‌കാരം 2021  എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍  mv govindan  mv govindan  എം.വി.ഗോവിന്ദന്‍
നവകേരളം 2021 പുരസ്‌കാരം പ്രഖ്യാപിച്ചു
author img

By

Published : Sep 9, 2021, 7:07 PM IST

Updated : Sep 9, 2021, 8:21 PM IST

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 'നവകേരളം പുരസ്‌കാരം 2021' മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു. വിധി നിര്‍ണയത്തിനുള്ള എല്ലാ ഘടകങ്ങളിലും 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.
ജില്ലയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഒരു ഗ്രാമപഞ്ചായത്തിനും ഒരു നഗരസഭയ്ക്കും നവകേരളം 2021 പുരസ്‌കാരവും പ്രശംസാ പത്രവും 2 ലക്ഷം രൂപയും സമ്മാനിക്കും. തിരുവനന്തപുരം ജില്ലയില്‍ പൂവച്ചല്‍ ഗ്രാമപഞ്ചായത്തും ആറ്റിങ്ങല്‍ നഗരസഭയും ജേതാക്കളായി.

കൊല്ലം ജില്ലയില്‍ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തും പുനലൂര്‍ നഗരസഭയും അവാര്‍ഡ് നേടി. പത്തനംതിട്ട ജില്ലയില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തും തിരുവല്ല നഗരസഭയും. ആലപ്പുഴ ജില്ലയില്‍ ആര്യാട് ഗ്രാമപഞ്ചായത്തും ആലപ്പുഴ നഗരസഭയും. ഇടുക്കിയില്‍ രാജക്കാട് ഗ്രാമപഞ്ചായത്ത് പുരസ്‌കാരത്തിന് അര്‍ഹമായി. നഗരസഭകള്‍ പുരസ്‌കാരത്തിന് അര്‍ഹരായില്ല. കോട്ടയത്ത് അയ്മനം ഗ്രാമപഞ്ചായത്ത് പുരസ്‌കാരത്തിന് അര്‍ഹരായി.

also read: നിയമസഭ കൈയാങ്കളി: സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി തള്ളി

ഇവിടെയും നഗരസഭ അര്‍ഹരായില്ല. എറണാകുളത്ത് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തും ഏലൂര്‍ നഗരസഭയും. തൃശൂര്‍ ജില്ലയില്‍ തെക്കുംകര ഗ്രാമപഞ്ചായത്തും കുന്നംകുളം നഗരസഭയും. പാലക്കാട് ജില്ലയില്‍ വെള്ളിനേഴി ഗ്രാമപഞ്ചായത്തും ചിറ്റൂര്‍-തത്തമംഗലം നഗരസഭയും.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളെ കാണുന്നു.

മലപ്പുറത്ത് കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തും തിരൂര്‍ നഗരസഭയും. കോഴിക്കോട് ജില്ലയില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തും വടകര നഗരസഭയും. വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പുരസ്‌കാരത്തിന് അര്‍ഹരായി. ഇവിടെയും നഗരസഭകളൊന്നും പുരസ്‌കാരത്തിന് അര്‍ഹരായില്ല. കണ്ണൂര്‍ ജില്ലയില്‍ ചെമ്പിലോട് ഗ്രാമപഞ്ചായത്തും ആന്തൂര്‍ നഗരസഭയും. കാസര്‍ഗോഡ് ജില്ലയില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്തും നീലേശ്വരം നഗരസഭയും അവാര്‍ഡിന് അര്‍ഹരായി.

ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പൂര്‍ത്തിയായി
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'വിശപ്പ് രഹിത കേരളം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കിയ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പൂര്‍ത്തിയായതായി തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇവയുടെ പ്രവര്‍ത്തനക്ഷമതയും നിലവാരവും മെച്ചപ്പെടുത്തി മികവിന്‍റെ അടുത്തഘട്ടത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ഗ്രേഡിങ്ങിലൂടെ ലക്ഷ്യമിടുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചാണ് ഗ്രേഡിങ്ങിനാവശ്യമായ സൂചികകള്‍ തയ്യാറാക്കിയത്. ശുചിത്വം, വിഭവങ്ങളുടെ വൈവിധ്യം, ഭക്ഷണത്തിന്‍റെ ഗുണമേന്‍മ, പ്രവര്‍ത്തന സമയം, പ്രതിമാസ വിറ്റുവരവ്, സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെയും ചുറ്റുപാടുകളുടെയും അവസ്ഥ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ്ങ് പൂര്‍ത്തീകരിച്ചത്.

also read: ബ്രഷ് കടിച്ചുപിടിച്ച് മോഹൻലാൽ ചിത്രം; ചിത്രരചനയിൽ വ്യത്യസ്‌തതയുമായി വിശ്വപ്രതാപ്

266 ജനകീയ ഹോട്ടലുകള്‍ എപ്ളസ് ഗ്രേഡും 359 എണ്ണം 'എ' ഗ്രേഡും 285 എണ്ണം 'ബി' ഗ്രേഡും 185 എണ്ണം 'സി' ഗ്രേഡും നേടി. ഉയര്‍ന്ന ഗ്രേഡിംഗ് നേടാന്‍ കഴിയാതിരുന്ന ജനകീയ ഹോട്ടലുകള്‍ നടത്തുന്ന സംരംഭകര്‍ക്ക് അത് ലഭ്യമാക്കുന്നതിന് ആവശ്യമായ പരിശീലനങ്ങളും സാമ്പത്തിക സഹായമടക്കമുള്ള പിന്തുണയും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രതിദിനം 1.80 ലക്ഷം ഉച്ചയൂണ് വരെ ജനകീയ ഹോട്ടലുകളില്‍ നടക്കുന്നു. ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന രീതിയില്‍, പ്രാദേശിക സാധ്യതക്കനുസരിച്ച് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.

also read: ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; കർശന നടപടി വേണമെന്ന് ഹൈക്കോടതി

ഇതിലൂടെ കാന്‍റീന്‍, കാറ്ററിങ്ങ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വനിതകള്‍ക്ക് ഈ രംഗത്തേക്ക് കടന്നു വരാനും വരുമാനം നേടാനും അവസരമൊരുങ്ങും. പദ്ധതിക്കായി 2020-21 സാമ്പത്തിക വര്‍ഷം അനുവദിച്ച 23.64 കോടി രൂപ പൂര്‍ണമായും വിനിയോഗിച്ചു. ഈ വര്‍ഷം അനുവദിച്ച 20 കോടിയില്‍ 18.20 കോടി രൂപ സബ്സിഡിയും റിവോള്‍വിംഗ് ഫണ്ടുമായി സംരംഭകര്‍ക്ക് നല്‍കിയിട്ടുണ്ട്. പദ്ധതിയിലൂടെ 4895 കുടുംബശ്രീ വനിതകള്‍ക്ക് സ്ഥിര വരുമാനം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Last Updated : Sep 9, 2021, 8:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.