തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടേണ്ടിവരുമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. നയപരമായ തീരുമാനത്തിന് ശേഷം പ്രഖ്യാപനമുണ്ടാകും. സ്‌പിരിറ്റിന്‍റെ വില വര്‍ധനവാണ് മദ്യ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ലിറ്ററിന് ആറ് രൂപയുടെ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം നിര്‍മാണ കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത് ആവശ്യമായി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുകയാണ്.
സ്‌പിരിറ്റിന്‍റെ വില കൂടിയത് സര്‍ക്കാര്‍ ഡിസ്റ്റിലറികളെയും ബാധിച്ചിട്ടുണ്ട്. ജവാന്‍ മദ്യത്തിന്‍റെ ഉത്‌പാദനവും കുറഞ്ഞിട്ടുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്‍ നിലവില്‍ നഷ്‌ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.