തിരുവനന്തപുരം: ചില ഉന്നതനേതാക്കൾ ബിജെപിയുടെ രഹസ്യ ഏജന്‍റുമാരായി പ്രവർത്തിക്കുന്നതാണ് കോൺഗ്രസിന്‍റെ ദുരന്തം എന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്‌താവന. 'കോൺഗ്രസിന്‍റെ ചില ഉന്നത നേതാക്കൾ ബിജെപിയുടെ രഹസ്യ ഏജന്‍റുമാരായി പ്രവർത്തിക്കുന്നു എന്നതാണ് അവരുടെ ദുരന്തം'- മന്ത്രി മുഹമ്മദ് റിയാസ് എക്‌സിൽ കുറിച്ചു.
-
The tragedy of Congress is that some of their top leaders are acting as undercover agents of BJP..Shame#CongRSS
— PA Mohamed Riyas (@riyasdyfi) December 3, 2023 " class="align-text-top noRightClick twitterSection" data="
">The tragedy of Congress is that some of their top leaders are acting as undercover agents of BJP..Shame#CongRSS
— PA Mohamed Riyas (@riyasdyfi) December 3, 2023The tragedy of Congress is that some of their top leaders are acting as undercover agents of BJP..Shame#CongRSS
— PA Mohamed Riyas (@riyasdyfi) December 3, 2023
തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി കനത്ത ഭൂരിപക്ഷം നേടി വിജയത്തിലേക്ക് നീങ്ങുകയാണ്. തെലങ്കാന മാത്രമാണ് കോൺഗ്രസിന് ഏക ആശ്വാസം നൽകിയത്.