തിരുവനന്തപുരം: കുലശേഖരം പാലത്തിന്‍റെ നിര്‍മ്മാണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, കാട്ടാക്കട മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കുലശേഖരം പാലം. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി സ്ഥലം സന്ദര്‍ശിച്ചു.
ALSO READ: കടല്‍ക്കൊല കേസ്; പത്ത് കോടി നഷ്ടപരിഹാരംനൽകി ഇറ്റാലിയന്‍ സർക്കാർ
വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്ത്, കാട്ടാക്കട എംഎല്‍എ ഐ.ബി സതീഷ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കണക്കൂട്ടിയതിനും ഒരുമാസം മുമ്പ് തന്നെ പാലം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഇതിനായി എല്ലാ മാസവും അവലോകനയോഗം നടത്തുമെന്നും മന്ത്രി പറഞ്ഞു.