തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്ക് ആൾമാറാട്ടം നടത്തിയെന്ന ആരോപണത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത്തിനെ പരിഹസിച്ച് മന്ത്രി എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
" ചായ കുടിച്ചാൽ കാശ് അണ്ണൻ തരും, കൊവിഡ് ടെസ്റ്റ് നടത്തിയാൽ പേരും മേൽ വിലാസും " വേറെ അണ്ണൻ തരും " എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
അഭിജിത്ത് വ്യാജപ്പേരിൽ കൊവിഡ് പരിശോധന നടത്തിയെന്ന് ആരോപിച്ച് പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ പരാതി നൽകിയിരുന്നു. പേരിന് പുറമെ മേൽവിലാസവും വ്യാജമായി നൽകി എന്നാണ് ആരോപണം.