തിരുവനന്തപുരം : നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് മുമ്പ് കര്‍ശന പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഓഫിസിലെത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി(Minister KB Ganesh Kumar).
നഷ്‌ടത്തിലുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതില്‍ ജനപ്രതിനിധികള്‍ തന്നോട് പരിഭവിക്കരുതെന്ന് മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസി ഒഴികെ മറ്റ് യാത്രാ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലെ സര്‍വീസുകള്‍ നിലനിര്‍ത്തും. കെഎസ്ആർടിസിയുടെ ചെലവ് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു (KSRTC).
വരുമാനം വർധിപ്പിക്കുന്നതിനൊപ്പം ചെലവും കൂടിയാൽ കുഴപ്പത്തിലാകുമെന്നും തുടര്‍ന്നുവരുന്ന മുറുക്കാൻ കട സാമ്പത്തിക ശാസ്‌ത്രം മാറ്റുമെന്നും മന്ത്രി പറഞ്ഞു. നഷ്‌ടത്തിൽ ഓടുന്ന സർവീസുകളുടെ സമയക്രമമാണ് കുഴപ്പമെങ്കിൽ അത് പരിഹരിക്കും. ആദിവാസ മേഖല, പട്ടിക ജാതി- പട്ടിക വർഗ കോളനികൾ, എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള സർവീസുകള്‍ നിർത്തില്ല. യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി ബസ് നിർത്തുന്ന സ്ഥലങ്ങളിലെ റസ്റ്റോറന്‍റുകൾക്ക് ക്ലാസിഫിക്കേഷൻ നടപ്പാക്കും.
സിനിമ തിയേറ്ററുകളിൽ ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തിയ രീതിയിലായിരിക്കും ഇത് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ഇനിമുതൽ ശുചിമുറികളുള്ള റസ്റ്റോറന്‍റുകളിൽ മാത്രമേ ദീർഘയാത്ര ബസുകൾ നിർത്തുകയുള്ളൂ. ഇന്ത്യയിലില്ലാത്ത പുതിയ പരിഷ്കാരം കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിനുവേണ്ടി തയ്യാറാക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിയെ കാണുമെന്നും അനുവാദം നൽകിയാൽ അവ നടപ്പാക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
കെഎസ്ആർടിസി എല്ലാ യൂണിയനുകളുമായും സഹകരിച്ച് മുന്നോട്ട് പോകും. കെഎസ്ആർടിസി ഡിപ്പോകളിലെ ശുചിമുറികൾ നവീകരിക്കും. ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിലും അതീവ ജാഗ്രതയുണ്ടാകും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ക്യാമറ ഘടിപ്പിക്കും. ലൈസൻസ് എടുത്ത പലർക്കും ശരിയായ രീതിയില്‍ വാഹനം ഓടിക്കാനോ പാര്‍ക്ക് ചെയ്യാനോ അറിയില്ലെന്നും മന്ത്രി പറഞ്ഞു (KB Ganesh Kumar About KSRTC).
ലൈസൻസ് ഇനി മുതൽ കൈയില്‍ കൊടുക്കും. ഏജന്‍റുമാർ വരേണ്ടതില്ല. ലൈസൻസ് ഉടമ തിരിച്ചറിയൽ രേഖയുമായി എത്തിയാൽ ലൈസൻസ് നേരിട്ട് നൽകുമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. മുൻ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. വാർത്ത നല്‍കിയയാള്‍ അത് വളച്ചൊടിച്ചു. ആരോടും മത്സരത്തിനില്ല. സംസ്ഥാനത്ത് സ്ഥാപിച്ച ക്യാമറകളുടെ കരാറുമായി ബന്ധപ്പെട്ട് കെൽട്രോണിന് നൽകാനുള്ള തുക നൽകും.
വ്യാജന്മാരെ പൂട്ടും : കെടിഡിഎഫ്‌സിയിലെ പ്രതിസന്ധിയും പരിഹരിക്കും. മോട്ടോർ വാഹന വകുപ്പിലെ വ്യാജന്മാരെ പൂട്ടും. തന്നോട് ആരും ശുപാർശയുമായി വരരുതെന്നും മന്ത്രി പറഞ്ഞു. റോഡിൽ ബൈക്ക് അഭ്യാസങ്ങൾ തടയാൻ കർശന പരിശോധനയുണ്ടാകും. റോഡിൽ സർക്കസ് വേണ്ടെന്നും ആവശ്യമെങ്കിൽ സുരക്ഷിതമായ പകരം സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റോബിൻ ബസുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലാണ്. സ്വകാര്യ ബസുകൾ കെഎസ്ആർടിസിക്ക് വെല്ലുവിളിയല്ല. തപാൽ വകുപ്പിലെ കുടിശ്ശിക തീർക്കാൻ ധനവകുപ്പ് പണം നല്‍കേണ്ടതുണ്ട്. നിലവില്‍ പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ഇവയെല്ലാം പരിഹരിക്കും.
അനക്‌സ് ഒന്നിൽ മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉപയോഗിച്ചിരുന്ന ഓഫിസാണ് ഗണേഷ് കുമാറിന് അനുവദിച്ചിരിക്കുന്നത്. ഓഫിസിൽ ചുമതലയേറ്റ ശേഷം അദ്ദേഹം ഇന്ന് (ജനുവരി 3) ചേരുന്ന മന്ത്രിസഭാ യോഗത്തിലും പങ്കെടുക്കുന്നുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ താന്‍ ഓഫിസിൽ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു (KSRTC Services In Kerala).
Also Read: 'ഗണേഷ് കുമാർ മന്ത്രിയാകുന്നതോടെ കെഎസ്ആർടിസി മെച്ചപ്പെടും' ; പ്രത്യാശയില്‍ ജീവനക്കാർ
പരിപാടികള്‍ക്ക് വിളിച്ച് തന്നെ ബുദ്ധിമുട്ടിക്കരുത്. എംപിമാർക്കും എംഎൽഎമാർക്കും എപ്പോഴും തന്നെ സന്ദര്‍ശിക്കാം. പടം വച്ച മൊമന്‍റോ ഒന്നും നൽകരുതെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത്, കെഎസ്ആർടിസി ജോയിന്‍റ് മാനേജിങ് ഡയറക്‌ടര്‍ പ്രമോദ് ശങ്കർ തുടങ്ങിയവർ മന്ത്രിക്ക് ആശംസകൾ അറിയിച്ചു.