ETV Bharat / state

തൃശൂര്‍ പൂരത്തില്‍ രാഷ്ട്രീയം കലര്‍ത്തല്‍; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ രാജന്‍ - മോദി പറഞ്ഞത് പച്ചക്കള്ളം

Kerala Minister K Rajan Slams Prime Minister Modi: തൃശൂര്‍ പൂരത്തെയും, ശബരിമല ഉത്സവത്തെയും ഇടത് സര്‍ക്കാര്‍ കൊള്ളയുടെയും രാഷ്ട്രീയ മുതലെടുപ്പിന്‍റെയും വേദിയാക്കുന്നു എന്ന തരത്തിലായിരുന്നു പ്രധാന മന്ത്രിയുടെ പരാമര്‍ശം. ശബരിമലയേയും പൂരത്തെയും രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് കേരളത്തിലെ ജനത്തിന് തിരിച്ചറിയാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.

minister k rajan  Rajan Slams P M Modi  കെ രാജന്‍ മോദിക്ക് മറുപടി  മോദി പറഞ്ഞത് പച്ചക്കള്ളം  ശബരിമലയും പൂരവും സ്വന്തം
Kerala Minister K Rajan Slams Prime Minister Modi
author img

By ETV Bharat Kerala Team

Published : Jan 3, 2024, 8:25 PM IST

തിരുവനന്തപുരം : പ്രധാനമന്ത്രിക്ക് മറുപടിയുമായി റവന്യു മന്ത്രി കെ രാജൻ. തൃശൂർ കണ്ട് ആരും പനിക്കണ്ട. തൃശൂരില്‍ ബിജെപി പ്രതീക്ഷ വയ്‌ക്കേണ്ട എന്നും മന്ത്രി പറഞ്ഞു. തൃശൂർ പൂരത്തിൽ രാഷ്ട്രീയം കലർത്താൻ ശ്രമം നടന്നു എന്ന പരാമർശം തെറ്റാണെന്നും മലയാളികളുടെ ആഘോഷമാണ് തൃശൂർ പൂരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു(Kerala Minister K Rajan Slams Prime Minister Modi ).

നാട്ടിലെ ഉത്സവങ്ങളില്‍ ആരും നാളിതുവരെ രാഷ്ട്രീയം കണ്ടിട്ടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
തൃശ്ശൂരിൽ ബിജെപി സംഘടിപ്പിച്ച സ്ത്രീശക്തി നരേന്ദ്രമോദിക്കൊപ്പം പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂർ പൂരത്തേയും ശബരിമല ഉത്സവത്തെയും കൊള്ളയുടെയും രാഷ്ട്രീയ കളിയുടേയും അവസരമായി പലരും കാണുന്നുവെന്ന പരാമർശം നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.