ETV Bharat / state

മലകയറ്റത്തിനിടെ ഭക്തന് പേശി വലിവ്; സാന്ത്വനമേകി മന്ത്രി കെ രാധാകൃഷ്‌ണന്‍

പേശിവലിവുണ്ടായി ശബരിമല സന്നിധാനത്തേക്ക് നടക്കാന്‍ കഴിയാത്ത ഭക്തന് അടിയന്തര ശുശ്രൂഷ നല്‍കുന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നു.

sabarimala  Minister news in sabarimala  viral photo in sabarimala  ഭക്തന് പേശി വലിവ്  സാന്ത്വനമേകി മന്ത്രി കെ രാധാകൃഷ്‌ണന്‍  രാധാകൃഷ്‌ണന്‍  തിരുവനന്തപുരം  ശബരിമല  ശബരിമല വാര്‍ത്തകള്‍  Thiruvanathapuram news updates  latest news in Thiruvathapuram  kerala news updates  latest news in kerala
മലകയറ്റത്തിനിടെ ഭക്തന് പേശി വലിവ്; സാന്ത്വനമേകി മന്ത്രി കെ രാധാകൃഷ്‌ണന്‍
author img

By

Published : Nov 18, 2022, 2:36 PM IST

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ഥാടനത്തിനിടെ പേശിവലിവുണ്ടായ ഭക്തന് അടിയന്തര ശുശ്രൂഷ നല്‍കി ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണന്‍. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശബരിമലയിലെ മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും അവലോകന യോഗം ചേരുന്നതിനുമായാണ് മന്ത്രി സന്നിധാനത്തെത്തിയത്.

യോഗം കഴിഞ്ഞ് പമ്പയിലേക്കുള്ള മടക്ക യാത്രയില്‍ മരക്കൂട്ടത്ത് വച്ചാണ് പേശി വലിവ് കൊണ്ട് മല കയറാനാകാത്ത ഭക്തന്‍ പാതയോരത്ത് ഇരിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ മന്ത്രി ഭക്തന്‍റെ അടുത്തെത്തി അടിയന്തര ശുശ്രൂഷകള്‍ നല്‍കി. ഇതോടെ ആശ്വാസം ലഭിച്ച ഭക്തന്‍ വീണ്ടും മല കയറാന്‍ തുടങ്ങി.

ഭക്തന് ആശ്വാസം ലഭിച്ചെന്ന് മനസിലാക്കിയ മന്ത്രി പമ്പയിലേക്കുള്ള യാത്രയും തുടര്‍ന്നു. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'മാനവ സേവ മാധവ സേവ', 'ദേവസ്വം മന്ത്രി ഇഷ്‌ടം' തുടങ്ങിയ കാപ്‌ഷനുകളോടെയാണ് ചിത്രം പ്രചരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.