ETV Bharat / state

ആദിവാസികളെ ആക്രമിച്ചാല്‍ കര്‍ശന നടപടി: മന്ത്രി കെ രാധാകൃഷ്‌ണൻ - നിയമസഭ സമ്മേളനം

ആദിവാസികൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുസമൂഹത്തിന് ബോധവത്കരണം നൽകുമെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ആദിവാസികൾക്കെതിരായ അക്രമണങ്ങൾ  മന്ത്രി കെ രാധാകൃഷ്‌ണൻ  കെ രാധാകൃഷ്‌ണൻ  മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയിൽ  മധു കേസ്  വിശ്വനാഥൻ കേസ്  വിശ്വനാഥന്‍റെ ആത്മഹത്യ  minister k radhakrishnan  attacks against tribal  assembly session  നിയമസഭ സമ്മേളനം  tribal attacks
മന്ത്രി കെ രാധാകൃഷ്‌ണൻ
author img

By

Published : Feb 28, 2023, 10:45 AM IST

Updated : Feb 28, 2023, 12:12 PM IST

മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയിൽ

തിരുവനന്തപുരം: ആദിവാസികൾക്കും പട്ടികജാതിക്കാർക്കുമെതിരായ ആക്രമണങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. സംസ്ഥാനത്ത് ഒറ്റപ്പെട്ട രീതിയിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാലും അവയെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.

ആദിവാസികൾക്കെതിരെ ഒരു തരത്തിലുള്ള ആക്രമണവും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ പൊതുസമൂഹത്തിന് അവബോധം സൃഷ്‌ടിക്കേണ്ടതുണ്ട്. ഇതിനുള്ള പ്രചാരണങ്ങൾ നടത്തുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്നവർക്ക് അർഹമായ ശിക്ഷ വാങ്ങി നൽകും. ഇത്തരം കേസുകളിലെ സാക്ഷികളുടെ കൂറുമാറ്റം തടയും. സാക്ഷികൾക്ക് ആവശ്യമായ സംരക്ഷണം സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടി മധു കേസിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്. മധുവിന്‍റെ കുടുംബം ആവശ്യപ്പെട്ട ആളെയാണ് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. കോഴിക്കോട് വിശ്വനാഥന്‍റെ മരണത്തിലും അന്വേഷണം ശക്തമായി നടക്കുന്നുണ്ട്.

പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ചോദ്യാത്തരവേളയിലാണ് സംസ്ഥാനത്തെ ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ ചർച്ചയായത്.

മധുവിന്‍റെയും വിശ്വനാഥന്‍റെയും മരണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പി സി വിഷ്‌ണുനാഥൻ എംഎൽഎ പറഞ്ഞു. ബസിൽ ഒരു മോഷണം നടന്നാൽ കറുത്തവനെയും മുഷിഞ്ഞ വസ്ത്രം ധരിച്ചവനെയും സംശയിക്കുന്ന മാനസികാവസ്ഥയാണ് ഇപ്പോൾ പൊതുസമൂഹത്തിനുള്ളത്. ഇത് മാറണമെന്നും വിഷ്‌ണുനാഥ് ആവശ്യപ്പെട്ടു.

Last Updated : Feb 28, 2023, 12:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.