ETV Bharat / state

പരീക്ഷ നടക്കുമ്പോള്‍ പണിമുടക്ക് പാടില്ലായിരുന്നു, ഇത് അനാവശ്യം: സ്വകാര്യ ബസ് സമരത്തെ വിമര്‍ശിച്ച് മന്ത്രി - Minister of Transport antony raju

ബസുടമകളുടെ സമ്മർദം കൊണ്ടാണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് വരുത്തിതീർക്കാനാണ് സമരത്തിലൂടെ ശ്രമിക്കുന്നതെന്ന് മന്ത്രി ആൻ്റണി രാജു

minister antony raju on private bus strike  സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച സമരത്തിൽ ആൻ്റണി രാജു  നിരക്ക് വർധന ആവശ്യപ്പെട്ട് അനിശ്ചിതകാല പണിമുടക്ക്  സ്വകാര്യ ബസ് സമരം ഗതാഗതമന്ത്രി ആൻ്റണി രാജു  Minister of Transport antony raju  സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച സമരം അനാവശ്യം
സമരം അനാവശ്യം; പരീക്ഷാ കാലത്തെ പണിമുടക്ക് ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നതെന്ന് മന്ത്രി ആൻ്റണി രാജു
author img

By

Published : Mar 24, 2022, 10:09 AM IST

തിരുവനന്തപുരം: നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് അനാവശ്യമാണെന്ന് മന്ത്രി ആൻ്റണി രാജു. പരീക്ഷ നടക്കുന്ന ഘട്ടത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നതാണ് നിലവിലെ സമരമെന്നും അദ്ദേഹം പറഞ്ഞു.

വൈകാതെ നിരക്ക് വർധന നടപ്പിലാക്കുമെന്ന് ബസുടമകൾക്ക് അറിയാം. ബസ് ചാർജ് വർധന സംബന്ധിച്ച വിശദമായ പഠനം നടന്നിട്ടുണ്ട്. ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യും.

ബസുടമകളുടെ സമ്മർദം കൊണ്ടാണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് വരുത്തിതീർക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ആൻ്റണി രാജു ആരോപിച്ചു. സമരത്തെ നേരിടാൻ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്തു പൈസ ഉയർത്തുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് ആറു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

അതേസമയം തിരുവനന്തപുരത്ത് പണിമുടക്കില്ല. നഗരത്തിൽ 62 ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിൽ കഴിഞ്ഞ ദിവസം വാർഷിക പരീക്ഷ തുടങ്ങിയിരുന്നു. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മധ്യ വടക്കൻ ജില്ലകളെ സമരം കാര്യമായി ബാധിച്ചേക്കും.

READ MORE:സംസ്ഥാനത്ത് സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.