ETV Bharat / state

കെഎസ്ആർടിസി : ശമ്പളം നാളെ മുതല്‍ കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ആന്‍റണി രാജു

കെഎസ്ആർടിസിയെ നില നിർത്തേണ്ടത് സർക്കാരിന്‍റെ കൂടി ആവശ്യമാണെന്നും ഗതാഗത മന്ത്രി

ksrtc  ksrtc salary issue  kerala state road transport corporation  കെ എസ് ആര്‍ ടി സി ശമ്പള പ്രതിസന്ധി  കെ എസ് ആര്‍ ടി സി
കെ എസ്‌ ആര്‍ ടി സിയില്‍ ശമ്പളം മുടങ്ങാന്‍ കാരണം ഇന്ധനവിലവര്‍ധനവെന്ന് ഗതാഗത മന്ത്രി
author img

By

Published : May 19, 2022, 1:16 PM IST

Updated : May 19, 2022, 4:10 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ മുതല്‍ ശമ്പളം കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്ആർടിസിയെ നില നിർത്തേണ്ടത് സർക്കാരിന്‍റെ കൂടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ധനവകുപ്പുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശമ്പള വിതരണത്തിനായി നേരത്തേ ലഭിച്ച 30 കോടിക്ക് പുറമെ സര്‍ക്കാരിനോട് സര്‍ക്കാരിനോട് മുപ്പത് കോടി രൂപ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ നടത്തിയ പണിമുടക്ക് നാല് ദിവസത്തെ കലക്ഷനെ ബാധിച്ചു. നാളെയോടെ തന്നെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി ചര്‍ച്ച നടത്തിയത്. മാനേജ്മെന്‍റ് മാത്രം വിചാരിച്ചാല്‍ ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടു. സാധാരണ ജനങ്ങള്‍ പൊതുഗതാതത്തിനായി ഉപയോഗിക്കുന്ന കെ എസ്‌ ആര്‍ ടി സി നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്‍റെ ആവശ്യമാണ്.

രണ്ട് ദിവസങ്ങളിലായി മാനേജ്മെന്‍റ് ശേഖരിക്കേണ്ട തുക കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷനിലെ പ്രശ്‌നങ്ങള്‍ക്ക് ശ്വാശത പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

Also read: പുതിയ പരീക്ഷണവുമായി കെ.എസ്.ആര്‍.ടി.സി: ലോഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കും

Last Updated : May 19, 2022, 4:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.