ETV Bharat / state

'വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്, ദൗത്യം വേഗത്തില്‍ പൂര്‍ത്തീകരിക്കാനാകും': എകെ ശശീന്ദ്രന്‍

author img

By

Published : Apr 29, 2023, 11:54 AM IST

Updated : Apr 29, 2023, 1:06 PM IST

അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന സമീപനം ജനങ്ങളില്‍ നിന്നുണ്ടാകരുതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. 150 പേരാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി.

Minister AK Saseendran about Mission Arikomban  Mission Arikomban  Minister AK Saseendran  മിഷന്‍ അരിക്കൊമ്പന്‍  വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്  ദൗത്യ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാകും  എകെ ശശീന്ദ്രന്‍  വനം വകുപ്പ്  വനം മന്ത്രി എ കെ ശശീന്ദ്രൻ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  മന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു
മന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന ശ്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കുകയാണെങ്കിൽ ഇടുക്കി ചിന്നക്കനാൽ മേഖലയിലെ അപകടകാരിയായ അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 150 പേർ ജീവൻ പണയപ്പെടുത്തിയാണ് ദൗത്യത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ജീവനക്കാർക്ക് നൽകുക എന്നാണ് സർക്കാർ നിലപാട്. വന്യമൃഗങ്ങൾ ഒരിക്കലും ജീവനക്കാരുടെ മുൻപിൽ പോയി നിന്നു കൊടുക്കില്ലെന്നും രാത്രി മുഴുവൻ കാവിലിരുന്നവർ ഒരു മണിക്കൂർ കണ്ണ് ചിമ്മി പോയതിനാണ് ഇന്നലെ ഇത്രയും പ്രശ്‌നങ്ങളെല്ലാം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ സഹകരിക്കണം: ജനങ്ങളെ രക്ഷിക്കാനാണ് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആനയെ പിടിക്കണമെങ്കിൽ നിരോധനാജ്ഞയുമായി ജനങ്ങള്‍ സഹകരിക്കണം. അരിക്കൊമ്പനെ പിടികൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം.എന്നാല്‍ ആനയെ പിടികൂടി കാട്ടിലേക്ക് അയക്കണമെന്ന് സർക്കാരിന് വാശിയില്ല. ഒന്നോ രണ്ടോ ആനയെ പിടിച്ചത് കൊണ്ട് വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരമാവില്ല. മറ്റ് മാർഗങ്ങളില്ലാതെ വരുമ്പോഴാണ് ഇത്തരം നടപടികളിലേക്ക് കടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ അരിക്കൊമ്പനെ കണ്ടെത്താനായിട്ടുണ്ടെന്നും എന്നാലത് ദുഷ്‌കരമായ മേഖലയാണെന്നും ഉചിതമായ സ്ഥലത്തേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. വന്യമൃഗത്തെ പിടിക്കുന്നത് വരച്ചു വച്ച പ്ലാൻ പ്രകാരം നടക്കണമെന്നില്ല. അത് അവരുടെ ആത്മവിശ്വാസം തകർക്കാൻ കാരണമാകും. ഉദ്യോഗസ്ഥർ കടുത്ത സമ്മർദ്ദത്തിലാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന ശ്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്നും മന്ത്രി പറഞ്ഞു.

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ എത്തി നിൽക്കുകയാണിപ്പോള്‍. സാഹചര്യം അനുകൂലമെങ്കിൽ ഉടൻ തന്നെ മയക്ക് വെടി വയ്ക്കും. അരിക്കൊമ്പന് തൊട്ടരികിലാണ് ഇപ്പോള്‍ ദൗത്യസംഘമുള്ളത്. അതേസമയം ഇന്നലെ വനം വകുപ്പ് അരിക്കൊമ്പനായുള്ള തെരച്ചിൽ ആരംഭിക്കുകയായിരുന്നു.

രാവിലെ ആരംഭിച്ച ദൗത്യം ഉച്ചയോടെ പൂർത്തിയാക്കി മടങ്ങുവാൻ കഴിയുമെന്ന പ്രതീക്ഷയിൽ ദൗത്യത്തിന് ഇറങ്ങിയ വനം വകുപ്പിന് വൈകുന്നേരത്തോടെ താത്‌കാലികമായി ദൗത്യം അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. എന്നാൽ അരിക്കൊമ്പനെ വൈകിട്ട് 5 മണിയോടെ ശങ്കരപാണ്ടിമെട്ട് മേഖലയിൽ കണ്ടെത്തുകയായിരുന്നു.

മേഖലയിൽ നിരോധനാജ്ഞയും നിയന്ത്രണങ്ങളും തുടരും. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നതിന് വേണ്ടിയിട്ടുള്ള തീരുമാനത്തിലേക്ക് വനം വകുപ്പ് എത്തിയത്. 27 ന് മോക്ഡ്രിൽ നടത്തിയതിന് ശേഷം ഇന്നലെ പുലർച്ചയ്‌ക്ക് നാലരയോടെ ദൗത്യം ആരംഭിക്കുകയായിരുന്നു. രാവിലെ നാലരയോടെ ദൗത്യം ആരംഭിച്ചില്ലെങ്കിലും അരിക്കൊമ്പൻ എവിടെയാണ് നിൽക്കുന്നത് എന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ സിമൻ്റ് പാലത്തിന് സമീപം നിലയുറപ്പിച്ച ആനക്കൂട്ടത്തിൽ അരിക്കൊമ്പനുണ്ടെന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ്. എന്നാൽ ആനക്കൂട്ടത്തെ വിരട്ടി കൂട്ടം തെറ്റിച്ചതോടെ ഈ കൂട്ടത്തിൽ അരിക്കൊമ്പനില്ലെന്ന് വനം വകുപ്പിന് ബോധ്യപ്പെടുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

also read: ചരിത്രത്തിലേക്ക് ഷട്ടിലടിച്ച് സാത്വിക്‌-ചിരാഗ് ഷെട്ടി സഖ്യം; ഏഷ്യ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് പുരുഷ ഡബിൾസിൽ 52 വർഷത്തിന് ശേഷം മെഡൽ

Last Updated : Apr 29, 2023, 1:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.