ETV Bharat / state

മന്ത്രി തല ചർച്ച; എകെ ബാലൻ ഇന്ന് ഉദ്യോഗാർഥികളെ കാണും - minister ak-balan

പെരുമാറ്റച്ചട്ടം സാങ്കേതിക തടസ്സമായി ഉയർത്തിക്കാട്ടി ഉദ്യോഗാർഥികളുമായി സമവായത്തിലെത്തി തത്കാലം സമരം തണുപ്പിക്കാനാവും സർക്കാരിൻ്റെ ശ്രമം.

തിരുവനന്തപുരം  പിഎസ്സി റാങ്ക് ഹോൾഡേഴ്സ്  a k balan  a k balan in discussion today  തെരഞ്ഞെടുപ്പ് കമ്മിഷൻ  മന്ത്രി എകെ ബാലൻ  മന്ത്രി തല ചർച്ച  എകെ ബാലൻ ഉദ്യോഗാർഥികളെ കാണും  minister ak-balan  ak balan to meet psc rank holders
പിഎസ്‍‍സി ഉദ്യോഗാർഥികളുമായി മന്ത്രി തല ചർച്ച ഇന്ന്; എകെ ബാലൻ ഉദ്യോഗാർഥികളെ കാണും
author img

By

Published : Feb 28, 2021, 10:41 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലുള്ള പിഎസ്‌സി റാങ്ക് ഹോൾഡർമാരുമായി മന്ത്രി എകെ ബാലൻ ഇന്ന് ചർച്ച നടത്തും. എൽജിഎസ്, സിപിഒ പട്ടികകളിലുള്ള ഉദ്യോഗാർഥികളുടെ പ്രതിനിധികളുമായി 11 മണിക്കാണ് ചർച്ച. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന പശ്ചാത്തലത്തിൽ തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ എങ്ങനെ പ്രതികരിക്കുന്നു എന്നാണ് റാങ്ക് ഹോൾഡർമാർ ഉറ്റുനോക്കുന്നത്. പെരുമാറ്റച്ചട്ടം സാങ്കേതിക തടസ്സമായി ഉയർത്തിക്കാട്ടി ഉദ്യോഗാർഥികളുമായി സമവായത്തിലെത്തി തത്കാലം സമരം തണുപ്പിക്കാനാവും സർക്കാരിൻ്റെ ശ്രമമെന്നറിയുന്നു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതിയോടെ സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവും ഉദ്യോഗാർഥികൾ ആവശ്യപ്പെടുക. മാർച്ച് രണ്ടിന് കോടതി പരിഗണിക്കുന്ന തങ്ങളുടെ ഹർജിയിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് സിപിഒ ഉദ്യോഗാർഥികൾ ആവശ്യപ്പെടും. കോടതി ഉത്തരവുണ്ടെങ്കിൽ ചീഫ് സെക്രട്ടറിയും ഫിനാൻസ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയുടെ ശുപാർശ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നാണ് ഉദ്യോഗാർഥികളുടെ നിലപാട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.