ETV Bharat / state

'വന്യമൃഗ ആക്രമണങ്ങളിൽ കൃഷി നശിച്ചവര്‍ക്ക് നഷ്‌ടപരിഹാരത്തുക പൂര്‍ണമായും നല്‍കാന്‍ കഴിഞ്ഞിട്ടില്ല': മന്ത്രി എ കെ ശശീന്ദ്രന്‍ - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

2021 വരെയുള്ള കുടിശികകൾ വിതരണം ചെയ്‌തിട്ടുണ്ടെന്നും നിലവിൽ മുൻവർഷങ്ങളിലെ കുടിശ്ശികയാണ് വിതരണം ചെയ്യുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

miniter a k saseendran  Compensation for farmers  Compensation  wild animal attack  wild elephant attack  latest news today  കൃഷി നശിച്ചവര്‍ക്ക് നഷ്‌ടപരിഹാരത്തുക  മന്ത്രി എ കെ ശശീന്ദ്രന്‍  മുൻവർഷങ്ങളിലെ കുടിശ്ശിക  കൃഷി നശിച്ച കർഷകർ  വന്യമൃഗ ആക്രമണം  കേന്ദ്ര പദ്ധതി  നാട്ടാന പരിപാലന ചട്ടം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'വന്യമൃഗ ആക്രമണങ്ങളിൽ കൃഷി നശിച്ചവര്‍ക്ക് നഷ്‌ടപരിഹാരത്തുക പൂര്‍ണമായും നല്‍കാന്‍ കഴിഞ്ഞിട്ടില്ല': മന്ത്രി എ കെ ശശീന്ദ്രന്‍
author img

By

Published : Mar 13, 2023, 4:06 PM IST

മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍

തിരുവനന്തപുരം: വന്യമൃഗ ആക്രമണങ്ങളിൽ കൃഷി നശിച്ച കർഷകർക്ക് നഷ്‌ടപരിഹാരത്തുക പൂർണമായി നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് വനമന്ത്രി എ കെ ശശീന്ദ്രൻ. നിലവിൽ മുൻവർഷങ്ങളിലെ കുടിശ്ശികയാണ് വിതരണം ചെയ്യുന്നത്. 2021 വരെയുള്ള കുടിശികകൾ വിതരണം ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

പരിശോധനകള്‍ പുരോഗമിക്കുന്നു: അതിനുശേഷം ഉള്ള നഷ്‌ടങ്ങൾ നൽകുന്നതിന് ശ്രമം നടക്കുകയാണ്. ധനലബ്‌ധിക്കനുസരിച്ച് ഈ തുക വിതരണം ചെയ്യും. കൃഷി നാശത്തിന് നഷ്‌ടപരിഹാരത്തുക വർധിപ്പിക്കുന്നത് സംബന്ധിച്ച് പരിശോധനകൾ നടക്കുകയാണ്.

വനം വകുപ്പിന് മാത്രമായി ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. ധനമന്ത്രിയുടെ സഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

കേന്ദ്ര പദ്ധതി പ്രകാരം വയനാട് വനവിസ്‌തൃതി വർധിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിൽ നഷ്‌ടപരിഹാരം നൽകുന്നതിൽ അപാകതയുണ്ട്. അഞ്ച് സെന്‍റ് നൽകുന്നവർക്കും അഞ്ച് ഏക്കർ നൽകുന്നവർക്കും 15 ലക്ഷമാണ് നഷ്‌ടപരിഹാരം. കേന്ദ്രസർക്കാർ 10 ലക്ഷവും സംസ്ഥാന സർക്കാർ അഞ്ച് ലക്ഷവും എന്നതാണ് കണക്ക്. ഇതിൽ അപാകത ഉണ്ടെന്നു തന്നെയാണ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തൽ.

പദ്ധതിയില്‍ അപാകതകള്‍: ഭൂമിയുടെ അളവിനനുസരിച്ച് നഷ്‌ടപരിഹാരം എന്നതാണ് സർക്കാർ നിലപാട്. അത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പദ്ധതിയിൽ അപാകതകൾ ഉള്ളതിനാലാണ് വയനാട്ടിൽ മാത്രമായി പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന്‍റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടാകുന്നുവെന്ന വിമർശനം വസ്‌തുതാപരമാണ്. നടപടിക്രമങ്ങൾ നിരവധി പാലിച്ച ശേഷമേ കൂടടക്കം ഉള്ളവ സ്ഥാപിക്കാൻ കഴിയൂ. ഇതിനാണ് പലപ്പോഴും കാലതാമസം ഉണ്ടാക്കുന്നത്.

സാങ്കേതികമായ പ്രശ്‌നങ്ങളാണ് ഇത്തരം കാലതാമസത്തിന് പിന്നിലെന്നും അത് പരിശോധിച്ച് നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന സംബന്ധിച്ച് വനം വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പും കെഎസ്‌ഇബിയും തമ്മിൽ ചിലയിടങ്ങൾ ഒറ്റപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. വനത്തിനുള്ളിലൂടെയുള്ള വൈദ്യുത ലൈൻ വലിക്കലിലുമായാണ് തർക്കം.

ഇത് പരിഹരിക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്. രണ്ടു വകുപ്പുകളുടെ ഉദ്യോഗസ്ഥർ ചേർന്ന് പരിഹാരമുണ്ടാക്കണം. ഇരുവകുപ്പുകളെയും മന്ത്രിമാർ പരിഹാരം കാണുന്നതിന് ശ്രമിക്കുന്നുണ്ടെന്നും എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.

നാട്ടാന പരിപാലന ചട്ടം: അതേസമയം, സംസ്ഥാനത്തെ നാട്ടാന പരിപാലന ചട്ടത്തില്‍ നിലവിലെ സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര നിയമങ്ങള്‍ക്ക് അനുസരിച്ചാണ് സംസ്ഥാനത്തെയും നാട്ടാന പരിപാലന ചട്ടം നിലനില്‍ക്കുന്നത്. കേരളത്തിന് മാത്രമായി ഒരു നാട്ടാന പരിപാലന ചട്ടമില്ലെന്ന് മന്ത്രി അറിയിച്ചു.

എഴുന്നള്ളത്തിന്‍റെയും മറ്റും പേരില്‍ ആനകളെ വലിയ രീതില്‍ ചൂഷണം ചെയ്‌തപ്പോഴാണ് ചട്ടം കര്‍ശനമാക്കിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും കണക്കിലെടുക്കാതെ ആനകളെ നിരന്തരം എഴുന്നള്ളിക്കുന്ന രീതിയുമുണ്ടായിരുന്നു. ഇതുമൂലം പലപ്പോഴും ആനകള്‍ അക്രമാസക്തരാകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ മനുഷ്യജീവന്‍ പോലും നഷ്‌ടപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവയെല്ലാം ജനങ്ങളില്‍ പരിഭ്രാന്തി ഉളവാക്കി. അതിനാലാണ് നിയമം കര്‍ശനമാക്കിയത്-മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.