തിരുവനന്തപുരം: കോവളം ബൈപ്പാസിൽ തിരുവല്ലത്തിനു സമീപം നിർമാണത്തിലിരുന്ന ടോൾ ബൂത്തിൽ നിന്ന് വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ബംഗാൾ സ്വദേശി ഡാലുവിനാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. നിർമാണത്തിലിരുന്ന തൂണിന് മുകളിൽ നിന്നും വഴുതി വീഴുകയായിരുന്നു.
ഫയർഫോഴ്‌സ് എത്തി ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Also Read: സൗജന്യ വാക്സിൻ : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി