തിരുവനന്തപുരം: സിന്ധു നദീതട സംസ്‌കാരത്തെ സ്വാധീനിച്ചുവെന്ന് കരുതപ്പെടുന്ന ഉല്‍ക്ക പതനത്തെ കുറിച്ചുള്ള പഠനവുമായി കേരള സര്‍വകലാശാലയിലെ ജിയോളജി വിഭാഗം. കേരള സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസറും ഭൗമശാസ്‌ത്രജ്ഞനുമായ ഡോ. സജിന്‍ കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന, പഠനമാണ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത്.
ഗുജറാത്തിലെ ലൂണയില്‍ നിന്നും ഡോ. സജിന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം കണ്ടെത്തിയ ഉല്‍ക്ക പതനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ 6900 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് പതിച്ച ഉല്‍ക്കയുടെ അവശിഷ്‌ടങ്ങളാണെന്ന് തിരിച്ചറിയുകയായിരുന്നു. ലൂണയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഥോലവിരയില്‍ ഏകദേശം ഈ കാലഘട്ടത്തിലാണ് സിന്ധു നദീതട സംസ്‌കാരം നിലനിന്നിരുന്നതും. 2 കിലോ മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തമാണ് സ്ഥലത്തുള്ളത്.
2005 ല്‍ ഒരു ലേഖനത്തില്‍ നിന്നുമാണ് ഇത് ഉല്‍ക്ക പതനം നടന്ന സ്ഥലമാണെന്ന സൂചനകള്‍ ലഭിക്കുന്നതെന്ന് ഗവേഷകനും പ്രൊഫസറുമായ ഡോ. സജിന്‍ കുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. പൊതുവെ ചതുപ്പ് നിലത്ത് വെള്ളം പൂര്‍ണ്ണമായി വറ്റിയ ശേഷമാണ് ഉല്‍ക്ക പതനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ ലഭിക്കുന്നത്. ഇത് പഠന വിധേയമാക്കിയപ്പോഴാണ് സിന്ധു നദീതട സംസ്‌കാരം നിലനിന്നിരുന്നുവെന്ന് കരുതപ്പെടുന്ന കാലഘട്ടത്തിലാകാം ഇത് പതിച്ചതെന്ന് ഗവേഷക സംഘം മനസിലാക്കുന്നത്.
എന്നാല്‍ ഇത് സിന്ധു നദീതട സംസ്‌കാരത്തെ ബാധിച്ചിരുന്നോയെന്ന് മനസിലാക്കാന്‍ ഇനിയും ആഴത്തിലുള്ള ഗവേഷണം ആവശ്യമാണ്. ഇതിനായി പ്രധാന മന്ത്രിക്കും തിരുവനന്തപുരം എംപി ശശി തരൂരിനും സംഘം കത്ത് നൽകിയിട്ടുണ്ട്. പ്രദേശവാസികള്‍ പോലും ഇതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അജ്ഞരാണ്.
ഉല്‍ക്ക പതനമുണ്ടായ സ്ഥലത്തെ പൂര്‍ണമായും കേന്ദ്രീകരിച്ചു കൊണ്ടുള്ള ഗവേഷണ സംവിധാനം വന്നാല്‍ മാത്രമേ സിന്ധു നദീതട സംസ്‌കാരത്തെയും പ്രദേശത്തെ ഭൂപ്രകൃതിയേയും ഉല്‍ക്ക പതനം എങ്ങനെ സ്വാധീനിച്ചുവെന്ന് കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുകയെന്നും ഡോ. സജിന്‍ കുമാര്‍ പറയുന്നു.
തലസ്ഥാനത്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ വേണ്ടത്, ഡോ. സജിന്‍ കുമാർ പറയുന്നു : കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ തലസ്ഥാന നഗരിയിൽ ഉണ്ടായ വെള്ളക്കെട്ടിന്‍റെ പ്രധാന കാരണം അശാസ്‌ത്രീയമായ നിർമാണങ്ങൾ ഒഴുക്ക് തടസപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കി കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. സജിൻ കുമാർ. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ബോധവത്കരണം ആവശ്യമാണെന്നും ഡോ. സജിൻ കുമാർ പറഞ്ഞു (Dr. Sajin Kumar about flood and need of awareness).
പുഴ കരകവിഞ്ഞ് ഒഴുകുന്നതാണ് പ്രളയമെന്നും ഇന്നത്തെ പുഴയുടെ കരയല്ല പണ്ടുകാലത്തേതെന്നും ഡോ. സജിൻ കുമാർ പറഞ്ഞു. പുഴയുടെ വശങ്ങളും പുഴയുടെ ഭാഗമാണ്. ചെറിയ സമയം കൊണ്ട് വലിയ തോതിലുള്ള മഴയാണ് ഇപ്പോൾ കാണപ്പെടുന്നത്. പെട്ടെന്ന് മഴ വരുമ്പോൾ മണ്ണിലേക്ക് വെള്ളം ഇറങ്ങാനുള്ള സമയം ലഭിക്കുന്നില്ല. ഇതാണ് ഒരു കാരണമെന്നും ഡോ. സജിൻ കുമാർ വ്യക്തമാക്കി. ഭൂപ്രകൃതി മനസിലാക്കാതെയാണ് ഓടകളുടെ നിർമാണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.