ETV Bharat / state

തലസ്ഥാനത്ത് നാളെ മുതല്‍ മെഗാ ആര്‍മി റിക്രൂട്ട്മെന്‍റ് റാലി; ഒരുക്കങ്ങള്‍ പൂര്‍ണം

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കലക്‌ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. 14 ജില്ലകളിലുള്ളവര്‍ക്കും ഇതേ കേന്ദ്രത്തിലാണ് റിക്രൂട്ട്മെന്‍റ് നടക്കുക.

mega army recruitement rally  മെഗാ ആര്‍മി റിക്രൂട്ട്മെന്‍റ് റാലി  ആര്‍മി റിക്രൂട്ട്മെന്‍റ് റാലി  തിരുവനന്തപുരം  തിരുവനന്തപുരം ജില്ലാ വാര്‍ത്തകള്‍  mega army recruitement rally begins from tomorrow  തിരുവനന്തപുരം  തിരുവനന്തപുരം ജില്ലാ വാര്‍ത്തകള്‍  army recruitment  thiruvanathapuram  thiruvanathapuram latest news
തലസ്ഥാനത്ത് നാളെ മുതല്‍ മെഗാ ആര്‍മി റിക്രൂട്ട്മെന്‍റ് റാലി; ഒരുക്കങ്ങള്‍ പൂര്‍ണം
author img

By

Published : Feb 24, 2021, 5:02 PM IST

തിരുവനന്തപുരം: ജില്ലയില്‍ മെഗാ ആര്‍മി റിക്രൂട്ട്മെന്‍റ് റാലി നാളെ മുതല്‍ ആരംഭിക്കുന്നു. മാര്‍ച്ച് 12 വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് റിക്രൂട്ട്മെന്‍റ് റാലി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്‌ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന മാനദണ്ഡങ്ങളോടെയായിരിക്കും റിക്രൂട്ട്മെന്‍റ് റാലി നടക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ താമസ, യാത്രാ സൗകര്യങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 14 ജില്ലകളിലുള്ളവര്‍ക്കും ഇതേ കേന്ദ്രത്തിലാണ് റിക്രൂട്ട്മെന്‍റ് നടക്കുക. ഓരോ ജില്ലക്കാര്‍ക്കും പ്രത്യേകം തീയതികള്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും റാലി നടക്കുന്ന പരിസരങ്ങളിലേക്ക് ഉദ്യോഗാര്‍ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളുവെന്നും കലക്‌ടര്‍ പറഞ്ഞു.

ഉദ്യോഗാര്‍ഥികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് എത്തുന്നതിനായി പ്രത്യേക കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ സ്റ്റേഡിയത്തിനു മൂന്നു കിലോമീറ്റര്‍ അകലെ പാര്‍ക്കിങ്ങിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്‌ത ശേഷം കെഎസ്ആര്‍ടിസി ബസുകളിലോ കാല്‍നടയായോ സ്റ്റേഡിയത്തിലേക്ക് എത്തണം. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഓരോ ഉദ്യോഗാര്‍ഥിക്കും നിര്‍ബന്ധമാണെന്നും കലക്‌ടര്‍ പറഞ്ഞു.

ഓരോ ദിവസവും 5,000 മുതല്‍ 7,000 വരെ ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കുമെന്നാണു കരുതുന്നതെന്ന് റാലിക്കായി ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫിസറും ജില്ലാ ഡെവലപ്മെന്‍റ് കമ്മിഷണറുമായ ഡോ. വിനയ് ഗോയല്‍ പറഞ്ഞു. ഇതു മുന്നില്‍ക്കണ്ടുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തിരക്ക് നിയന്ത്രിക്കുന്നതിനായി കാര്യവട്ടത്തും പരിസര പ്രദേശങ്ങളിലും 300 പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക ഡ്യൂട്ടിയില്‍ നിയോഗിക്കും. ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കും. റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കു വിശ്രമിക്കുന്നതിനായി 13 സ്‌കൂളുകള്‍ ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ട്. കാര്യവട്ടം ഗവ യു.പി സ്‌കൂള്‍, ചെങ്കോട്ടുകോണം ഗവ എല്‍.പി സ്‌കൂള്‍, ശ്രീകാര്യം ഗവ. ഹൈസ്‌കൂള്‍, മനക്കല്‍ ഗവ എല്‍.പി സ്‌കൂള്‍, കുളത്തൂര്‍ ജി.ആര്‍.എല്‍.പി. സ്‌കൂള്‍, കുളത്തൂര്‍ ജി.എസ്.എസ്.എല്‍.പി.സ്‌കൂള്‍, കുളത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആറ്റിന്‍കുഴി എല്‍.പി സ്‌കൂള്‍, ചന്തവിള ഗവ യു.പി സ്‌കൂള്‍, സെന്‍റ് ആന്‍റണീസ് എല്‍.പി സ്‌കൂള്‍, ആലുമ്മൂട് എല്‍.പി സ്‌കൂള്‍, കണിയാപുരം എം.ജി.എച്ച്.എസ് എന്നീ സ്‌കൂളുകളിലാണ് വിശ്രമ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസുകളുമുണ്ടാകും. തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ ടോയ്‌ലറ്റുകള്‍, കുടിവെള്ള സംവിധാനം, കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

വിപുല സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസി

റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികളുടെ യാത്രാ സൗകര്യത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു കെ.എസ്.ആര്‍.ടി.സി അറിയിച്ചു. റിക്രൂട്ട്മെന്‍റ് നടക്കുന്ന ദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കാര്യവട്ടം സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനുമുള്ള പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തും. എല്ലാ ജില്ലകളില്‍ നിന്നും പതിവു സര്‍വീസിനു പുറമേ ഉദ്യോഗാര്‍ഥികള്‍ക്കായി അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതാണ്. എല്ലാ ജില്ലകളിലും ഹെല്‍പ്പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കും. റിക്രൂട്ട്മെന്‍റ് റാലിയുമായി ബന്ധപ്പെട്ട യാത്രാ സംബന്ധമായ സംശയ നിവാരണത്തിനായി പ്രത്യേക വാട്‌സ് ആപ്പ് ഹെല്‍പ്പ് സെസ്‌കും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 8129562972 എന്ന വാട്‌സ് ആപ്പ് നമ്പരില്‍ ഇതിനായി ബന്ധപ്പെടാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.